╰» נєвιη k.j |
Thursday, September 22, 2011 |
|
കായല്‍ ടൂറിസത്തിന് പറ്റിയയിടമാണ് അഷ്ടമുടി. സഞ്ചാരികള്‍ക്ക് ആവശ്യമുള്ള വിനോദ ഉപാധികളെല്ലാം ഡി.ടി.പി.സി. ഒരുക്കിയിട്ടുണ്ട്.
എക്‌സോട്ടിക് ബ്യൂ വാട്ടര്‍ ക്രൂയിസ് ഈ പാക്കേജില്‍ മൂന്ന് യാത്രാപരിപാടികള്‍ (റൗണ്ട് ദ ട്രിപ്, സീ ആന്റ സ്ലീപ്, സ്റ്റാര്‍നൈറ്റ് ക്രൂയിസ്) ലഭ്യമാണ്. റൗണ്ട് ദ ട്രിപ്പ് ക്രൂയിസില്‍ അഷ്ടമുടിയിലെ മിക്ക ദ്വീപുകളും കാണാം. സീ ആന്റ് ക്രൂയിസില്‍ ബോട്ടില്‍ പകല്‍ മുഴുവനും കായല്‍ക്കാഴ്‌ചകള്‍ കണ്ട് രാത്രി ബോട്ടില്‍ തന്നെ കിടന്നുറങ്ങാം. സ്‌റ്റാര്‍നൈറ്റ് ക്രൂയിസ്, വൈകുന്നേരം തുടങ്ങുന്നു. രാത്രിയില്‍ ബോട്ടിലിരുന്ന് കായലും മാനവും കാണുകയും ചെയ്യാം.
ഹൗസ് ബോട്ട് ക്രൂയിസ് ആന്റ് റിസോര്‍ട്ട് സ്‌റ്റേ
കായലോരവസതിയില്‍ താമസവും കായല്‍ക്കാഴ്‌ച കാണാന്‍ ബോട്ടുസവാരിയുമാണ് ഈ പാക്കേജില്‍. നിങ്ങളുടെ കീശയ്‌ക്ക് ഇണങ്ങുംവിധം മൂന്നു തരത്തിലുള്ള യാത്രാതാമസപരിപാടികള്‍ ലഭ്യമാണ്. പ്രധാനമായും വിദേശികളെ ഉദ്ദേശിച്ച് 'കെട്ടുവള്ളയാത്ര -കഥകളി' പദ്ധതിയും ഡി.ടി.പി.സി. ഒരുക്കിയിട്ടുണ്ട്. പകല്‍ മുഴുവനും കെട്ടുവള്ളത്തില്‍ ചെലവഴിച്ച് രാത്രി റിസോര്‍ട്ടില്‍ കഥകളി കണ്ടുറങ്ങാം. ഇവിടെ പറഞ്ഞിട്ടുള്ള പാക്കേജുകളുടെ വിശദാംശങ്ങള്‍ അറിയാന്‍ കൊല്ലം ഡി.ടി.പി.സി യുമായി ബന്ധപ്പെടുക.
വിലാസം
ഡി.ടി.പി.സി ടൂറിസ്റ്റ് ഓഫീസ്
ഗസ്റ്റ് ഹൗസ് കോംപ്ലക്‌സ്
ആശ്രാമം, കൊല്ലം
ഫോണ്‍ - 0474 - 2750170
ഇ-മെയില്‍ - dtpcqln@md3.vsnl.net.in
|
|
0 അഭിപ്രായ(ങ്ങള്‍):
Post a Comment