സില്‍വര്‍ സ്റ്റോം അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌



സ്ഥലം : അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വെറ്റിലപ്പാറയില്‍

സന്ദര്‍ശകരെ ആനന്ദത്തിലാറാടിക്കുന്ന വാട്ടര്‍ തീം പാര്‍ക്കാണ്‌ സില്‍വര്‍ സ്റ്റോം അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌. തെക്കേ ഇന്ത്യയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ചില വിനോദങ്ങള്‍ ഇവിടത്തെ സവിശേഷതയാണ്‌. കാട്ടുപാതകളിലൂടെയുള്ള ഡ്രൈവിങ്ങിന്റെ ഹരം അനുഭവിക്കുന്ന ഗോ-കാര്‍ട്ടിങ്ങ്‌ അതിലൊന്നാണ്‌. 20 അടി വരെ ഉയരത്തിലേക്കു കൊണ്ടു പോകുന്ന വിമാനക്കൂട്ടമായ ഫ്‌ളൈയിങ്‌ ഡച്ച്‌മാന്‍, ബമ്പിങ്‌ ബോട്ട്‌സ്‌ തുടങ്ങിയവ സില്‍വര്‍സ്‌റ്റോം സന്ദര്‍ശനം അവിസ്‌മരണീയമാക്കുന്നു. 

ശാസ്‌ത്രീയമായ സ്‌ഫെറിക്കല്‍ ഡിസൈന്‍ അനുസരിച്ചു തയ്യാറാക്കിയതാണ്‌ ഇവിടത്തെ സ്‌ട്രൈക്കിങ്‌ കാറുകള്‍. കേരളത്തില്‍ ഈ ഡിസൈനുള്ള ഏക അമ്യൂസ്‌മെന്റ്‌ പാര്‍ക്കും ഇതാണ്‌. സ്റ്റീയറിങ്ങ്‌ വീലിനുപകരം ജോയ്‌സ്‌റ്റിക്കുകള്‍ ഉപയോഗിച്ച്‌ ഈ കാറുകള്‍ നിയന്ത്രിക്കാന്‍ കഴിയും.

സര്‍ഫ്‌ ഹില്‍, കിഡ്‌സ്‌ സൂപ്പര്‍ സ്ലൈഡ്‌, കിഡ്ഡീസ്‌ ബോഡി, കിഡ്ഡീസ്‌ ടര്‍ബോ, കിഡ്ഡീസ്‌ ഫ്രീ ഫോള്‍, ലെയ്‌സി മൗണ്ടന്‍ റിവര്‍, കിഡ്ഡീസ്‌ ഡ്രൈ ഗെയിംസ്‌‌, മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍, ഹരാകിരി, വൈല്‍ഡ്‌ റാഫ്‌റ്റ്‌ റൈഡ്‌, വൈല്‍ഡ്‌ ബോഡി റൈഡ്‌, ടര്‍ബോ ട്വിസ്‌റ്റര്‍, സൂപ്പര്‍ സ്ലൈഡ്‌, വേവ്‌ പൂള്‍, സൂപ്പര്‍ സ്‌പ്ലാഷ്‌, മമ്മാ അക്വാഡാന്‍സ്‌, ബേബി ട്രെയിന്‍, കൊളംബസ്‌, ജൂറാസിക്‌ സ്‌പ്ലാഷ്‌, സ്‌കൈ ജെറ്റ്‌, സ്വിങ്‌ ചെയര്‍ തുടങ്ങിയ ഒട്ടേറെ വിനോദങ്ങള്‍ സില്‍വര്‍ സ്‌റ്റോമിലുണ്ട്‌. സസ്യ, സസ്യേതര ഭക്ഷണങ്ങള്‍ കിട്ടുന്ന റെസ്‌റ്റൊറന്റ്‌, ഐസ്‌ക്രീം പാര്‍ലര്‍, ഗിഫ്‌റ്റ്‌ ഷോപ്‌സ്‌ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്‌. 

മേല്‍വിലാസം 
Silver Strom Amusement Parks (P) Ltd. 
Athirappally, Vettilappara P.O.
Chalakkudy, Thrissur - 680 721
Tele / Fax :00 91 480 2769116, 2769150, 2769496, 2769700

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചാലക്കുടി
സമീപസ്ഥ വിമാനത്താവളം : കൊച്ചി

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.