കടമ്മനിട്ട പടയണി


വേദി : കടമ്മനിട്ട ദേവീക്ഷേത്രം, കടമ്മനിട്ട, പത്തനംതിട്ട ജില്ല

അനുഷ്‌ഠാനകലയായ പടയണി (പടേനി) എല്ലാവര്‍ഷവും മേടമാസം ഒന്നാംതിയതീ മുതല്‍ 10-ാം തിയതി വരെ കടമ്മനിട്ട ദേവീക്ഷേത്ര (കടമ്മനിട്ടക്കാവ്‌) ത്തില്‍ അരങ്ങേറുന്നു. പത്താം ദിവസ (പത്താമുദയം) മാണ്‌ പടയണിയുടെ ഗംഭീരമായ സമാപനം. കാലന്‍കോലം, ഭൈരവിക്കോലം തുടങ്ങിയ ഒട്ടേറെ കോലങ്ങള്‍ പടയണിയില്‍ രംഗത്തെത്തുന്നു. കമുകിന്‍പാളയില്‍ നിര്‍മിച്ച്‌ നിറം കൊടുത്തവയാണ്‌ ഓരോ കോലവും. ഒട്ടേറെ പാളകള്‍ വേണം ഓരോ കോലത്തിന്റെയും നിര്‍മാണത്തിന്‌. തപ്പിന്റെ താളത്തില്‍ പടയണിപ്പാട്ടിന്‌ അനുസരിച്ച്‌ കോലം കെട്ടുന്നവര്‍ കാവിനു മുന്നില്‍ നൃത്തം ചെയ്യുന്നു. 
എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവല്ല (പത്തനംതിട്ട നിന്ന്‌ ഏകദേശം 30 കി. മീ. അകലെ)
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, പത്തനംതിട്ട നിന്ന്‌ 119 കി. മീ.[[F017]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.