ഇരവികുളം ദേശീയോദ്യാനം


സ്ഥലം : മൂന്നാറില്‍ നിന്ന്‌ 15 കി. മീ.
സന്ദര്‍ശനസമയം : രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെ

പുല്‍മേടുകളും ചോലക്കാടുകളും ചേര്‍ന്നതാണ്‌ ഇരവികുളത്തിന്റെ ഭൂപ്രകൃതി. 97 ചതുരശ്ര കിലോമീറ്ററോളം വിസ്‌തൃതിയുള്ള ഈ ദേശീയോദ്യാനം രാജമലക്കുന്നുകളുടെ ഭാഗമാണ്‌. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ (Nilgiri Tahr) സ്വാഭാവിക ആവാസമണ്ഡലം കൂടിയാണ്‌ ഇരവികുളം. നീലഗിരി കുരങ്ങ്‌ (Nilgiri Langur), സിംഹവാലന്‍ കുരങ്ങ്‌, പുള്ളിപ്പുലി, കടുവ തുടങ്ങിയ മൃഗങ്ങളും അന്തേവാസികളാണ്‌. പ്രത്യേക സംരക്ഷിത മേഖലയായതിനാല്‍ ഈ ദേശീയോദ്യാനത്തിന്റെ 'ടൂറിസ്‌റ്റ്‌ ഏരിയ'യില്‍ മാത്രമേ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമുള്ളൂ. മണ്‍സൂണ്‍കാലത്ത്‌ അതുപോലും അനുവദനീയമല്ല.

എത്തേണ്ട വിധം 
മൂന്നാറില്‍ നിന്ന്‌ 15 കി. മീ.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം 157 കി. മീ., എറണാകുളം 145 കി. മീ.
സമീപസ്ഥ വിമാനത്താവളം - മധുര 142 കി. മീ.,
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 150 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.