ഗണിതം, ജ്യോതിശ്ശാസ്‌ത്രം


ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്ന പോലെ പ്രാചീന കേരളത്തിലും ഗണിതം, ജ്യോതിശ്ശാസ്‌ത്രം, ജ്യോതിഷം എന്നിവ പരസ്‌പരബന്ധിതമായാണു വികസിച്ചത്‌. പ്രാചീന കേരളീയ ഗണിതത്തിന്റെ സംഭാവനകള്‍ ഇന്ന്‌ ലോകശ്രദ്ധ നേടിയിട്ടുണ്ട്‌. 'കേരള സ്‌കൂള്‍ ഓഫ്‌ മാത്തമാറ്റിക്‌സ്‌' എന്ന സംജ്ഞതന്നെ സമകാലിക ഗണിതചരിത്രകാരന്മാര്‍ ഉപയോഗിക്കുന്നു. കേരളീയനെന്ന്‌ ചിലരെങ്കിലും വാദിക്കുന്ന ആര്യഭടന്റെ 'ആര്യഭടീയ'ത്തെ ആസ്‌പദമാക്കിയാണ്‌ കേരളീയ ഗണിതവും ജ്യോതിശ്ശാസ്‌ത്രവും വളര്‍ന്നത്‌. എ. ഡി. ഏഴാം നൂറ്റാണ്ടില്‍ ഹരിദത്തന്‍ ആവിഷ്‌കരിച്ച 'പരഹിതം', 15-ാം നൂറ്റാണ്ടില്‍ വടശ്ശേരി പരമേശ്വരന്‍ ആവിഷ്‌കരിച്ച 'ദൃഗ്ഗണിതം' എന്നീ ഗണിതപദ്ധതികള്‍ കേരളീയ ഗണിത, ജ്യോതിശ്ശാസ്‌ത്രങ്ങളെയും ജ്യോതിഷത്തെയും വലിയ വികാസത്തിനു സഹായിച്ചു.

പ്രാചീന കേരളീയ ഗണിതശാസ്‌ത്രജ്ഞരുടെ പട്ടിക വളരെ വിപുലമാണ്‌. താളിയോലകളിലാണ്‌ അവരില്‍ മിക്കവരുടെയും കൃതികള്‍ ഇന്നും ലഭ്യമാവുന്നത്‌. വരരുചി ഒന്നാമന്‍, വരരുചി രണ്ടാമന്‍, ഹരിദത്തന്‍, ഗോവിന്ദസ്വാമി, ശങ്കരനാരായണന്‍, വിദ്യാമാധവന്‍, തലക്കുളം ഗോവിന്ദ ഭട്ടതിരി, സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍, നീലകണ്‌ഠ സോമയാജി, ശങ്കരവാരിയര്‍, ജ്യേഷ്‌ഠ ദേവന്‍, മാത്തൂര്‍ നമ്പൂതിരിമാര്‍, മഹിഷമംഗലം ശങ്കരന്‍, തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി, പുതുമന ചോമാതിരി (പുതുമന സോമയാജി), കൊച്ചു കൃഷ്‌ണനാശാന്‍, മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരി, തുടങ്ങിയ ഒട്ടേറെ പേരുകള്‍ അതില്‍ തിളങ്ങി നില്‍ക്കുന്നു. ഐസക്‌ ന്യൂട്ടന്റെയും ലൈബ്‌നിറ്റ്‌സിന്റെയും പേരില്‍ അറിയപ്പെടുന്ന കലനം (calculus) കേരളീയ ഗണിതശാസ്‌ത്രജ്ഞര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പു കണ്ടെത്തിയതാണെന്ന്‌ ആധുനിക ഗണിത (ചരിത്രങ്ങള്‍) ഇന്ന്‌ അംഗീകരിക്കുന്നുണ്ട്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.