കവിയൂര്‍



സ്ഥലം : തിരുവല്ലയ്‌ക്ക്‌ അഞ്ചു കി. മീ. കിഴക്ക്‌, പത്തനംതിട്ട ജില്ല
ആകര്‍ഷണകേന്ദ്രം : ഗുഹാക്ഷേത്രം

മണിമലയാറിന്റെ തീരത്തുള്ള കവിയൂര്‍ ക്ഷേത്രങ്ങള്‍ക്കു പ്രശസ്‌തമാണ്‌. പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിതസ്‌മാരകമാണ്‌ കവിയൂര്‍ തൃക്കുക്കുടി ഗുഹാക്ഷേത്രം. പല്ലവ വാസ്‌തു ശില്‌പ ശൈലിയിലുള്ള ഈ ക്ഷേത്രം എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നു കരുതുന്നു. ഇവിടത്തെ കൊത്തു പണികള്‍ കേരളത്തിലെ കരിങ്കല്‍ ശില്‌പങ്ങളില്‍ ഏറ്റവും പ്രാചീനമാണ്‌. കരിങ്കല്ലില്‍ കൊത്തിയെടുത്ത മൂന്ന്‌ അടി ഉയരമുള്ള ശിവലിംഗമാണു പ്രതിഷ്‌ഠ. ഗണപതി, മഹര്‍ഷി, ദ്വാരപാലകര്‍ എന്നിവരുടെ വിഗ്രഹങ്ങളുമുണ്ട്‌. 

കവിയൂര്‍ ഹനുമാന്‍ ക്ഷേത്രവും പ്രസിദ്ധമാണ്‌. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവല്ല 5 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 119 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.