കോന്നി

കോന്നിയിലെ ആനവളര്‍ത്തല്‍ കേന്ദ്രം നൂറുകണക്കിനു വിനോദ സഞ്ചാരികളെയാണ്‌ ആകര്‍ഷിക്കുന്നത്‌. പത്തനംതിട്ടയില്‍ നിന്ന്‌ 11 കി. മീ. അകലെയുള്ള കോന്നിയുടെ പ്രധാന ആകര്‍ഷണവും ആന പരിശീലനകേന്ദ്രം തന്നെ. മരം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ ആനക്കൂടുകളിലാണ്‌ ആനകളെ പാര്‍പ്പിക്കുന്നത്‌. ഒരു ആനക്കൂട്ടിന്‌ ഒരു സമയം മൂന്നോ നാലോ ആനകളെ ഉള്‍ക്കൊള്ളാനാവും.

വനങ്ങളില്‍ അലഞ്ഞു തിരിയുന്നതോ കൂട്ടം തെറ്റിയതോ പരിക്കേറ്റ്‌ അവശനിലയിലായതോ ആയ ആനക്കുട്ടികളെയാണ്‌ ഈ കേന്ദ്രത്തില്‍ കൊണ്ടു വന്നു പരിശീലിപ്പിക്കുന്നത്‌. വിദഗ്‌ധരായ പരിശീലകര്‍ അവയെ പരിശീലിപ്പിക്കുന്നു. സന്ദര്‍ശകര്‍ക്ക്‌ ആനകളെ കാണാം. കുട്ടിയാനകളാണ്‌ എല്ലാവരുടെയും പ്രിയങ്കരര്‍, വിശേഷിച്ചും കുട്ടികള്‍ക്ക്‌. വലിയ ആനകളും ഇവിടെയുണ്ട്‌. ആനപ്പുറത്തുള്ള സഞ്ചാരം അവിസ്‌മരണീയാനുഭവമാണ്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍, പത്തനംതിട്ട നിന്ന്‌ 28 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം പത്തനംതിട്ട നിന്ന്‌ 119 കി. മീ.കോന്നിയിലെ ആനവളര്‍ത്തല്‍ കേന്ദ്രം നൂറുകണക്കിനു വിനോദ സഞ്ചാരികളെയാണ്‌ ആകര്‍ഷിക്കുന്നത്‌. പത്തനംതിട്ടയില്‍ നിന്ന്‌ 11 കി. മീ. അകലെയുള്ള കോന്നിയുടെ പ്രധാന ആകര്‍ഷണവും ആന പരിശീലനകേന്ദ്രം തന്നെ. മരം കൊണ്ടു നിര്‍മിച്ച കൂറ്റന്‍ ആനക്കൂടുകളിലാണ്‌ ആനകളെ പാര്‍പ്പിക്കുന്നത്‌. ഒരു ആനക്കൂട്ടിന്‌ ഒരു സമയം മൂന്നോ നാലോ ആനകളെ ഉള്‍ക്കൊള്ളാനാവും.

വനങ്ങളില്‍ അലഞ്ഞു തിരിയുന്നതോ കൂട്ടം തെറ്റിയതോ പരിക്കേറ്റ്‌ അവശനിലയിലായതോ ആയ ആനക്കുട്ടികളെയാണ്‌ ഈ കേന്ദ്രത്തില്‍ കൊണ്ടു വന്നു പരിശീലിപ്പിക്കുന്നത്‌. വിദഗ്‌ധരായ പരിശീലകര്‍ അവയെ പരിശീലിപ്പിക്കുന്നു. സന്ദര്‍ശകര്‍ക്ക്‌ ആനകളെ കാണാം. കുട്ടിയാനകളാണ്‌ എല്ലാവരുടെയും പ്രിയങ്കരര്‍, വിശേഷിച്ചും കുട്ടികള്‍ക്ക്‌. വലിയ ആനകളും ഇവിടെയുണ്ട്‌. ആനപ്പുറത്തുള്ള സഞ്ചാരം അവിസ്‌മരണീയാനുഭവമാണ്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍, പത്തനംതിട്ട നിന്ന്‌ 28 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം പത്തനംതിട്ട നിന്ന്‌ 119 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.