ഗുഹാക്ഷേത്രം



വിസ്‌തൃതമായ നെല്‍പ്പാടത്തിന്‌ നടുവില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറ കൊത്തിയുണ്ടാക്കിയ ക്ഷേത്രം ചടയമംഗലത്തിന്റെ ചരിത്ര പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്ത്‌ ഇട്ടിവയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‌ 'കൊത്തുകല്‍ക്കല്‍ തൃക്കോവില്‍' എന്നാണ്‌ പേര്‌. ഗണപതിയാണ്‌ പ്രധാന പ്രതിഷ്‌ഠ. ശിവന്‍, ഹനുമാന്‍, നന്ദികേശ്വരന്‍ എന്നീ ഉപ പ്രതിഷ്‌ഠകളുമുണ്ട്‌. രണ്ടു ചതുര മുറികള്‍, ഒരു മണ്ഡപം എന്നിവ ഉള്‍പ്പെടുന്നതാണ്‌ ഈ ക്ഷേത്രം. ഈ മുറികളില്‍ ഒന്നിന്റെ മേല്‍ക്കൂര, ഒറ്റക്കല്ലില്‍ പണിതതാണ്‌ ക്ഷേത്രത്തിനരികില്‍ ഒരിക്കലും വറ്റാത്ത ഒരു കിണറുമുണ്ട്‌. 

എത്തേണ്ട വിധം - 
എം. സി. റോഡില്‍ ചടയമംഗലത്ത്‌ നിന്ന്‌ 10 കി. മീ. കിഴക്ക്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.