തെന്മലഇന്ത്യയിലെ ആദ്യത്തെ 'ഇക്കോ ടൂറിസം' കേന്ദ്രമാണ്‌ തെന്മല. അപൂര്‍വമായ ജന്തുവൈവിധ്യം, സസ്യജല സമൃദ്ധി എന്നിവയടങ്ങിയ തെന്മലയില്‍ 'തെന്‍മല ഇക്കോ - ടൂറിസം പ്രൊമോഷണല്‍ സൊസൈറ്റി'യാണ്‌ കാടിനെ കണ്ടറിഞ്ഞ്‌ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്‌. പദ്ധതി പ്രദേശത്ത്‌ വഴി തെറ്റാതെ യാത്ര ചെയ്യാന്‍ സൈന്‍ബോര്‍ഡുകള്‍, ദിശാസൂചികകള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്‌. സംസ്‌കാരം, വിനോദം, സാഹസികത എന്നിങ്ങനെ മൂന്ന്‌ പ്രമേയങ്ങള്‍ക്ക്‌ അനുസൃതമായി മൂന്ന്‌ മേഖലകളായി പദ്ധതി പ്രദേശത്തെ വിഭജിച്ചിട്ടുണ്ട്‌.

'സംസ്‌കാര മേഖലയില്‍' കേരളത്തിന്റെ തനത്‌ ഭക്ഷണം രുചിക്കാനും കലാപരിപാടികള്‍ ആസ്വദിക്കാനും സൗകര്യമുണ്ട്‌. മ്യൂസിക്കല്‍ ഡാന്‍സ്‌ ഫൗണ്ടെയ്‌നും ഇവിടെയുണ്ട്‌.

വിനോദ മേഖലയില്‍ തൂക്കുപാലം, 'ശില്‍പ്പത്തോട്ടം' തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്‌. തൂക്കുപാലത്തിലൂടെയുള്ള നടത്തം കുട്ടികള്‍ക്ക്‌ രസകരമാവും.

സാഹസിക മേഖലയില്‍ കാടിന്റെ വിഭിന്നമായൊരു മുഖം കാണാം. ദുര്‍ഘടപാതകളും ചെങ്കുത്തായ പാറകളും സങ്കീര്‍ണ്ണമായ സസ്യവിന്യാസവും ഇവിടെ കാണാം. ചെന്തുരുണി വന്യമൃഗസങ്കേതത്തിലേയ്‌ക്ക്‌ ബോട്ടു യാത്ര ചെയ്യാനും ഇവിടെ സൗകര്യമുണ്ട്‌. 16 കി. മീ. യാത്ര ചെയ്‌താല്‍ പ്രശസ്‌തമായ പാലരുവി വെള്ളച്ചാട്ടത്തിലെത്താം.

വിശദവിവരങ്ങള്‍ക്ക്‌ :
തെന്മല ഇക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി
തെന്മല ഡാം ജങ്‌ഷന്‍
തെന്മല പി. ഒ., കൊല്ലം - 691 308
ഫോണ്‍ - 0475 - 2344800
ഇ-മെയില്‍ : info@thenmalaecotourism.com
വെബ്‌സൈറ്റ്‌ : www.thenmalaecotourism.com

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കൊല്ലം 66 കി. മീ.
സമീപസ്ഥ വിമാനത്താവളം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 72 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.