കുറുവ ദ്വീപ്‌


മാനന്തവാടിക്ക്‌ 17 കിലോമീറ്റര്‍ കിഴക്കായി കബനീ നദിയുടെ പോഷകനദികളിലൊന്നില്‍ ചിതറിക്കിടക്കുന്ന തുരുത്തുകളാണ്‌ കുറുവദ്വീപ്‌. 950 ഏക്കര്‍ വരുന്ന നിത്യഹരിതവനമാണ്‌ ഈ ദ്വീപുകളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്‌. മൂന്നെണ്ണമാണ്‌ പ്രധാന ദ്വീപുകള്‍. ഇതിലൊരു ദ്വീപില്‍ രണ്ടു ചെറിയ ശുദ്ധജല തടാകങ്ങളുണ്ട്‌. അപൂര്‍വ ഓര്‍ക്കിഡുകളും, കാട്ടുപൂക്കളും നിറഞ്ഞ ഈ ദ്വീപുകള്‍ സസ്യവൈവിധ്യത്തിന്റെ മികച്ച മാതൃകയാണ്‌. ദ്വീപുകളിലെ വനമൗനം ഭേദിക്കുന്നത്‌ ദേശാടനപ്പക്ഷികളുടെ ശബ്ദം മാത്രം. ചിത്രശലഭങ്ങളും പലജാതി പക്ഷികളും ഇവിടെയുണ്ട്‌. ചില തുരുത്തുകളില്‍ വന്മരങ്ങളുണ്ട്‌. മരക്കൊമ്പുകള്‍ വെള്ളത്തിലേക്കു ചാഞ്ഞു കിടക്കുന്നത്‌ പലയിടത്തും കാണാം. പ്രകൃതിസ്‌നേഹികള്‍ക്ക്‌ പ്രിയങ്കരമായിത്തീരുന്ന അപൂര്‍വ ജൈവവ്യവസ്ഥയാണ്‌ ഈ പച്ചത്തുരുത്തുകള്‍. പലവഴി പിരിഞ്ഞൊഴുകുന്ന നദിയും കൈവഴികള്‍ക്കിടയില്‍ പച്ചയണിഞ്ഞു കിടക്കുന്ന അസംഖ്യം തുരുത്തുകളും അപൂര്‍വമായൊരു യാത്രാനുഭവം പകര്‍ന്നു തരും. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌, മാനന്തവാടിയില്‍ നിന്ന്‌ 106 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കോഴിക്കോട്‌, മാനന്തവാടിയില്‍ നിന്ന്‌ 129 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.