എടയ്‌ക്കല്‍ ഗുഹ


കേരളത്തിന്റെ മനുഷ്യവാസചരിത്രത്തിലെ ഏറ്റവും പ്രാചീനമായ അധ്യായങ്ങളിലൊന്ന്‌ അമ്പലവയലിലെ അമ്പുകുത്തിമലയിലെ എടയ്‌ക്കല്‍ ഗുഹയില്‍ നിന്നു തുടങ്ങുന്നു. ശിലായുഗകാലത്ത്‌ മനുഷ്യവാസകേന്ദ്രമായിരുന്നു ഈ പടുകൂറ്റന്‍ ഗുഹ എന്നതിന്‌ ഒട്ടേറെ തെളിവുകളുണ്ട്‌. പ്രകൃതിദത്തമായ എടയ്‌ക്കല്‍ ഗുഹയുടെ പാറച്ചുമരുകളില്‍ പ്രാചീനമനുഷ്യന്‍ ഉരച്ചും കോറിയും സൃഷ്ടിച്ച അനേകം ചിത്രങ്ങള്‍ കാണാം. ശരാശരി മുക്കാല്‍ ഇഞ്ചു മുതല്‍ ഒരിഞ്ചു വരെ വീതിയും ഒരിഞ്ച്‌ ആഴവും ഉള്ള രണ്ടറ്റവും കൂര്‍ത്ത വരകള്‍ കൊണ്ടാണ്‌ മിക്ക ചിത്രങ്ങളും തീര്‍ത്തിരിക്കുന്നത്‌. നൃത്തം ചെയ്യുന്ന മനുഷ്യരൂപങ്ങള്‍, മൃഗരൂപങ്ങള്‍, സ്വസ്‌തിക, ചക്രങ്ങള്‍, ചക്രം പിടിപ്പിച്ച വണ്ടി തുടങ്ങിയ ഒട്ടേറെ രൂപങ്ങള്‍ ഇവിടെ കാണാം. ഇവയ്‌ക്കു പുറമേ അനേകം പ്രതീകങ്ങളും ജ്യാമിതീയ രൂപങ്ങളുമുണ്ട്‌. ഏഴായിരം വര്‍ഷത്തെ പഴക്കം എടയ്‌ക്കല്‍ ഗുഹാചിത്രങ്ങള്‍ക്കുള്ളതായി കരുതുന്നു
 
സുല്‍ത്താന്‍ബത്തേരി താലൂക്കിലെ നെന്മേനി വില്ലേജില്‍ അമ്പലവയലിനടുത്തായാണ്‌ ഗുഹയുടെ സ്ഥാനം. അമ്പലവയലില്‍ നിന്ന്‌ മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇവിടേയ്‌ക്ക്‌. 1985ല്‍ എടയ്‌ക്കല്‍ ഗുഹ സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിച്ചു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍
 - കോഴിക്കോട്‌, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്‌ 97 കി.മീ.
സമീപസ്ഥ വിമാനത്താവളം - കോഴിക്കോട്‌, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്‌ 120 കി.മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.