Friday, September 23, 2011 |
0
അഭിപ്രായ(ങ്ങള്)
സ്ഥലം - സുല്‍ത്താന്‍ ബത്തേരിക്ക് 12 കി. മീ. തെക്ക് സന്ദര്‍ശനസമയം - രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ. ആകര്‍ഷണം - രണ്ടാം നൂറ്റാണ്ടിലെ ഉപകരണങ്ങള്‍ എ.ഡി.രണ്ടാം നൂറ്റാണ്ടു വരെ പഴക്കമുള്ള പുരാവസ്തുക്കളുടെ ശേഖരമാണ് അമ്പലവയല്‍ പൈതൃകമ്യൂസിയത്തെ ശ്രദ്ധേയമാക്കുന്നത്. വയനാടന്‍ മലകളില്‍ വികസിതമായ ഒരു സംസ്കാരം നിലവിലിരുന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകളാണിവ. പുരാവസ്തു ഗവേഷകര്‍ക്കും ചരിത്രമെഴുത്തുകാര്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ കൗതുകമുണര്‍ത്തുന്ന സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. പുരാതന നായാട്ടുപകരണങ്ങള്, കളിമണ്‍ ശില്പങ്ങള്, കന്മഴുകള്‍, അമ്പും വില്ലും തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങള്‍ ഇവിടെ കാണാം. എത്തേണ്ട വിധം റോഡ് മാര്‍ഗ്ഗം - കോഴിക്കോടു നിന്ന് 98 കി. മീ. അകലെയാണ് സുല്‍ത്താന്‍ ബത്തേരി. കോഴിക്കോട് നിന്ന് ഇവിടേക്ക് ബസ് കിട്ടും. സമീപസ്ഥ റെയില്വേസ്റ്റേഷന് - കോഴിക്കോട് 98 കി. മീ. സമീപസ്ഥ വിമാനത്താവളം - കോഴിക്കോട് 120 കി. മീ. |
0 അഭിപ്രായ(ങ്ങള്):
Post a Comment