അഗസ്‌ത്യാര്‍കൂടം


സ്ഥലം :തിരുവനന്തപുരത്തു നിന്ന്‌ 70 കി. മീ. 
ആകര്‍ഷണങ്ങള്‍:അത്യപൂര്‍വമായ ഔഷധസസ്യങ്ങള്‍

സഹ്യപര്‍വതത്തില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 1890 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊടുമുടിയാണ്‌ അഗസ്‌ത്യാര്‍കൂടം. അഗസ്‌ത്യമുനിയുടെ ആവാസസ്ഥാനമായിരുന്നു അഗസ്‌ത്യ വനപ്രദേശമെന്നാണ്‌  ഐതിഹ്യം.  കൊടുംകാട്ടിലെ വഴികളിലൂടെ സാഹസസഞ്ചാരം നടത്തിയാലേ മലമുകളിലെത്താനാവൂ. അപൂര്‍വ ഔഷധസസ്യങ്ങളുടെ വിളനിലമാണ്‌ അഗസ്‌ത്യമല. 

സ്‌ത്രീകള്‍ക്കു പ്രവേശനമില്ലാത്ത ഇവിടെ അവിവാഹിതനായ അഗസ്‌ത്യമുനി ജീവിച്ചിരുന്നുവെന്നാണ്‌ ആദിവാസികളുടെ വിശ്വാസം. ഡിസംബര്‍ രണ്ടാമത്തെ ആഴ്‌ച മുതല്‍ ഫെബ്രുവരി വരെയാണ്‌ അഗസ്‌ത്യകൂട സന്ദര്‍ശനകാലം. തിരുവനന്തപുരത്ത്‌ പി.ടി.പി.നഗറിലെ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡനില്‍ നിന്ന്‌ അനുമതിപത്രം വാങ്ങിയാലേ സന്ദര്‍ശനം അനുവദിക്കൂ. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം, ബോണക്കാടു നിന്ന്‌ 61 കി. മീ.
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 69 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.