അഞ്ചുതെങ്ങ്‌


തിരുവനന്തപുരത്തിനു 36 കിലോമീറ്റര്‍ വടക്കായി പ്രശസ്‌തമായ വര്‍ക്കല ബീച്ചിനടുത്തുള്ള അഞ്ചുതെങ്ങ്‌ (Anjengo) ചരിത്ര പ്രാധാന്യമുള്ള കടലോര പ്രദേശമാണ്‌. പ്രകൃതി സൗന്ദര്യം കൊണ്ടും അഞ്ചു തെങ്ങ്‌ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 

ഇന്ത്യയിലെ യൂറോപ്യന്‍ കോളനി വാഴ്‌ചയുമായി അഞ്ചു തെങ്ങിനു ഗാഢബന്ധമുണ്ട്‌. പോര്‍ച്ചുഗീസ്‌, ഡച്ച്‌, ബ്രിട്ടീഷ്‌ സാമ്രാജ്യങ്ങള്‍ ഇവിടെ ആധിപത്യമുറപ്പിച്ചിരുന്നു. 1684-ല്‍ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി അഞ്ചുതെങ്ങില്‍ കേരളത്തിലെ അവരുടെ ആദ്യത്തെ കച്ചവടകേന്ദ്രം സ്ഥാപിച്ചു. അഞ്ചുതെങ്ങ്‌ എന്ന പേരു പതിഞ്ഞത്‌ അതു മുതല്‌ക്കാണ്‌. ആറ്റിങ്ങല്‍ റാണി ബ്രിട്ടീഷുകാര്‍ക്ക്‌ അഞ്ചുതെങ്ങുകളുള്ള ഒരു പ്രദേശം പാട്ടത്തിനു കൊടുത്തതാണത്രെ സ്ഥലനാമത്തിനു കാരണം. 

സംരക്ഷിതസ്‌മാരകമായ ഇംഗ്ലീഷ്‌ കോട്ടയാണ്‌ അഞ്ചുതെങ്ങിലെ പ്രധാന ചരിത്രസ്‌മാരകം. കോട്ടയ്‌ക്കുള്ളില്‍ ഒരു സെമിത്തേരിയുമുണ്ട്‌. ഏറ്റവും പഴയ ശവകുടീരം 1704 ലേതാണ്‌. 

കായലും തെങ്ങിന്‍ നിരകളും തോടുകളും അഞ്ചുതെങ്ങിന്‌ അസാധാരണമായ ദൃശ്യഭംഗി നല്‍കുന്നു. മനോഹരമായ ബീച്ചും ഇവിടെയുണ്ട്‌. മീന്‍പിടിത്തക്കാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്‌ അഞ്ചുതെങ്ങ്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :വര്‍ക്കല, 8 കി. മീ. 
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 46 കി. മീ. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.