കനാലുകളിലൂടെ ഒരു യാത്ര



തിരക്കുകളില്‍ നിന്നൊഴിഞ്ഞ്‌ കായല്‍പ്പരപ്പിന്റെ സ്വച്‌്‌ഛന്ദതയില്‍ മനം കുളിര്‍ക്കെ കുറച്ചു ദിനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയയിടമാണ്‌ ആലപ്പുഴ. കായലും കനാലും ചേര്‍ന്നൊരു സവിശേഷ ജലപ്രകൃതിയാണ്‌ ഈ ജില്ലയ്‌ക്ക്‌. അവയിലൂടെ കെട്ടുവള്ളത്തില്‍ ഒഴുകി നടക്കുന്നത്‌ അവിസ്‌മരണീയമായൊരൂ യാത്രാനുഭവമാണ്‌. വേമ്പനാട്‌ കായലിന്റെ ആ കനാലുകള്‍ നിങ്ങളെ, കുട്ടനാടിന്റെ വിസ്‌തൃതമായ പാടശേഖരത്തിന്‌ മധ്യത്തേയ്‌ക്കും തെങ്ങിന്‍ തുരുത്തുകളുടെ ഓരത്തേയ്‌ക്കും ഒറ്റപ്പെട്ട ദ്വീപുകളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു. ആയിരക്കണക്കിന്‌ താറാവുകളെ കര്‍ഷകന്‍ നയിച്ചു കൊണ്ടു പോകുന്ന കാഴ്‌ചയും ചെറിയ കുട്ടികള്‍ സ്വയം വള്ളം തുഴഞ്ഞ്‌ സ്‌കൂളിലെത്തുന്ന കാഴ്‌ചയും കണ്ണുകള്‍ക്ക്‌ വിരുന്നു തന്നെയാണ്‌. ഒരു പകലും രാത്രിയും മുഴുവനും കെട്ടു വള്ളങ്ങളില്‍ ഒഴുകി നടക്കാനുള്ള സൗകര്യം ഏറെപ്പേര്‍ ഇഷ്ടപ്പെടുന്നു. കായലോരത്തെ കള്ളു ഷാപ്പുകളില്‍ നിന്ന്‌ നാടന്‍ വിഭവങ്ങള്‍ ആവോളം ഭക്ഷിച്ചു കൊണ്ടാകും ആ യാത്ര. 

നിങ്ങളുടെ കീശയ്‌ക്കിണങ്ങും വിധം, ആഡംബരമുള്ളതും അല്ലാത്തതുമായ കെട്ടുവള്ളങ്ങള്‍ ലഭ്യമാണ്‌. കെ. എസ്‌. ആര്‍. ടി. സി. ബസ്‌ സ്‌റ്റേഷന്‌ അരികിലുള്ള ജെട്ടിയില്‍ നിന്ന്‌ വള്ളങ്ങള്‍ വാടകയ്‌ക്കെടുക്കാം. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ആലപ്പുഴ
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി 85 കി. മീ. 

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.