ആറന്മുള വള്ളംകളി


വേദി : പമ്പാനദി, ആറന്മുള, ചെങ്ങന്നൂര്‍, പത്തനംതിട്ടജില്ല

ഓണക്കാലത്ത്‌ ആറന്മുളയിലെ പമ്പാനദിയില്‍ നടക്കുന്ന ഈ ജലോത്സവത്തിന്‌ 'ഉത്തൃട്ടാതി വള്ളംകളി'യെന്നു പേരുണ്ട്‌. മതപരമായ വേരുകളുണ്ട്‌ ആറന്മുള വള്ളം കളിക്ക്‌. ആറന്മുളയ്‌ക്കടുത്തുള്ള പുരാതന ബ്രാഹ്മണ ഗൃഹമായ കാട്ടൂര്‍ മനയില്‍ നിന്ന്‌ ആറന്മുള ശ്രീപാര്‍ത്ഥസാരഥീക്ഷേത്രത്തിലെ മൂര്‍ത്തിയായ ശ്രീകൃഷ്‌ണന്‌ ഓണസദ്യ നല്‍കാനായി പച്ചക്കറികളും അരിയും കൊണ്ടുവരുന്ന ചടങ്ങില്‍ നിന്നാണ്‌ വള്ളംകളിയുടെ ഉത്‌പത്തി. തിരുവോണത്തോണി എന്ന പ്രത്യേക വള്ളത്തിലാണ്‌ ആറന്മുളയപ്പന്‌ ഓണക്കോപ്പുകള്‍ കൊണ്ടു വരുന്നത്‌. പണ്ടു കാലത്ത്‌ തിരുവോണത്തോണിയുടെ സംരക്ഷണത്തിന്‌ സായുധരായ പടയാളികള്‍ ചുണ്ടന്‍ വള്ളങ്ങളില്‍ അനുയാത്ര ചെയ്‌തിരുന്നു. വഞ്ചിക്കള്ളന്മാരുടെ ആക്രമണത്തില്‍ നിന്ന്‌ തിരുവോണത്തോണിയെ രക്ഷിക്കാനായിരുന്നു ഇത്‌. ഓണക്കോപ്പുകള്‍ കൊണ്ടു വരുന്ന പതിവ്‌ ഇന്നും തുടരുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ അകമ്പടി സേവിച്ചിരുന്ന ഭൂതകാലത്തിന്റെ സ്‌മരണയില്‍ ജനകീയോത്സവമായ ആറന്മുള വള്ളംകളി രൂപമെടുക്കുകയും ചെയ്‌തു. 

വള്ളംകളി തുടങ്ങുന്നതിനു മുമ്പ്‌ ചുണ്ടന്‍ വള്ളങ്ങള്‍ പമ്പയില്‍ ശ്രീപാര്‍ത്ഥസാരഥീക്ഷേത്രത്തിനു മുന്നിലായി അണി നിരക്കുന്നു. നൂറ്‌ അടി നീളമുള്ള ഓരോ വള്ളത്തിലും നൂറു തുഴക്കാരും 25 വഞ്ചിപ്പാട്ടുകാരും ഉണ്ടാവും. ഇരു കരകളിലായി ആഹ്ലാദാരവങ്ങളുമായി നില്‍ക്കുന്ന ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി ആര്‍പ്പുവിളിച്ച്‌ വഞ്ചിപ്പാട്ടു പാടി വള്ളങ്ങള്‍ കുതിച്ചു പായുന്നു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചെങ്ങന്നൂര്‍, 10 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 117 കി. മീ.[[F007]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.