Tuesday, September 27, 2011 |
0
അഭിപ്രായ(ങ്ങള്)
സ്ഥലം : തേക്കടി - മൂന്നാര്‍ പാതയില്‍ നെടുങ്കണ്ടത്ത് നിന്ന് 16 കി. മീ. പ്രശാന്തമായ അന്തരീക്ഷവും ഇളങ്കാറ്റും രാമക്കല്‍മേടിനെ സ്വച്ഛന്തമായൊരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. മലമുകളില്‍ നിന്നാല്‍ തമിഴ് ഗ്രാമങ്ങളായ കമ്പം, ബോഡി എന്നിവയുടെ വിദൂര ദൃശ്യങ്ങള്‍ കാണാം. ഇടുക്കിയില്‍ നിന്ന് 45 കിലോ മീറ്ററും മൂന്നാറില്‍ നിന്ന് 75 കിലോ മീറ്ററും അകലെയാണ് രാമക്കല്‍മേട്. രാവിലെ 9.30ന് മൂന്നാര്‍ നിന്നും 10.30ന് കോട്ടയത്തു നിന്നും 9.30ന് എറണാകുളത്തു നിന്നും രാമക്കല്‍മേട്ടിലേയ്ക്ക് ബസ് സര്‍വീസുണ്ട്. എത്തേണ്ട വിധം - സമീപസ്ഥ റെയില്വേസ്റ്റേഷന് - ചങ്ങനാശ്ശേരി 93 കി. മീ. സമീപസ്ഥ വിമാനത്താവളം - മധുര 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 190 കി. മീ. |
0 അഭിപ്രായ(ങ്ങള്):
Post a Comment