Sunday, September 25, 2011 |
0
അഭിപ്രായ(ങ്ങള്‍)
കാര്‍ഷിക സംസ്‌കാരത്തില്‍ നിന്ന് സേവനാധിഷ്‌ഠിതമായ സമ്പദ് വ്യവസ്ഥയിലേക്കു വികസിക്കുന്നതാണ് കേരളത്തിന്റെ സമ്പദ് ഘടന. ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ അവഗണിക്കാനാവാത്ത സ്ഥാനമുണ്ട് കേരളത്തിന്. സവിശേഷമായ പ്രകൃതിമേഖലകളും മണ്ണിനങ്ങളും കാലാവസ്ഥയുമാണ് കേരളത്തിന്റെ കാര്‍ഷിക ജീവിതത്തെ നിര്‍ണയിക്കുന്നത്. നെല്ല്, തെങ്ങ്, പയറു വര്‍ഗങ്ങള്‍, റബര്‍, കമുക്, ഏലം, കാപ്പി, തേയില, കശുമാവ്, മരച്ചീനി, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കൊക്കോ, ഗ്രാമ്പൂ, ജാതി തുടങ്ങിയവയാണ് പ്രധാന കാര്‍ഷിക വിളകള്‍. ഉത്തരേന്ത്യന്‍ വിളകളായ ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയും കൃഷി ചെയ്യുന്നു. റബര്‍, കാപ്പി, ഏലം, തേയില എന്നിവയെ തോട്ടവിളകളായി കണക്കാക്കുന്നു. മറ്റു വിളകള്‍ മിക്കവയും ഭാഗിക കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ്(1).[E007]] ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട് കേരളത്തിന്റെ കാര്‍ഷിക മേഖല. നെല്‍കൃഷിയും തെങ്ങു കൃഷിയുമാണ് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. പച്ചക്കറിക്കും അരിക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയും കേരളത്തിനുണ്ട്. കൃഷിയിടങ്ങളുടെ വിസ്‌തൃതിയിലും കുറവു വന്നിട്ടുണ്ട്. നെല്‍വയലുകള്‍ നികത്തുന്നത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേരളത്തെ നയിക്കുന്നത്. വയലുകള്‍ നികത്തി തെങ്ങിന്‍ തോപ്പുകളാക്കിയെങ്കിലും തേങ്ങ ഉത്‌പാദനം കൂടിയിട്ടില്ല. 1992 - 1993ല്‍ തേങ്ങയുത്‌പാദനം ഹെക്ടറിന് 5843 ആയിരുന്നത് 2000-ല്‍ 5638 ആയി കുറഞ്ഞു.(2) കര്‍ഷകരെയാകട്ടെ കടബാധ്യതയും വിളനഷ്ടവും വിലയിടിവും തളര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക പാക്കേജുകളും കടാശ്വാസ കമ്മിഷനും വഴിയും മറ്റും കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.[[E008]] നവീനശിലായുഗകാലം മുതല്‍ ആരംഭിക്കുന്നതാണ് കേരളത്തിലെ കൃഷിയുടെ ചരിത്രം. പുനം കൃഷി പോലുള്ള ആദിമ കൃഷിരീതികള്‍ പ്രാചീന കാലത്ത് അനുവര്‍ത്തിച്ചിരുന്നു. ആദിവാസികള്‍ക്ക് തനതായ കൃഷി സംരക്ഷണരീതികള്‍ ഉണ്ടായിരുന്നു. വ്യത്യസ്‌തമായ കാര്‍ഷികോപകരണങ്ങള്‍, നാടന്‍ വിത്തുകള്‍,വിത്തുസംരക്ഷണ രീതികള്‍, കൃഷിവേളകള്‍, പലതരം കൃഷിഭൂമികള്‍, കാര്‍ഷികാചാരങ്ങള്‍, കാര്‍ഷികാനുഷ്‌ഠാനങ്ങള്‍, കൃഷി ഉത്സവങ്ങള്‍, കൃഷിപ്പാട്ടുകള്‍ തുടങ്ങിയവയും പ്രാചീന കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ്. കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകളുടെ വലിയ സമ്പത്തു തന്നെയുണ്ട് കേരളത്തിന്.[[E009]] സവിശേഷമായ കാര്‍ഷിക മേഖലകള്‍ കേരളത്തില്‍ നിലവിലുണ്ട്. കുട്ടനാട്, പാലക്കാട്, കാന്തല്ലൂര്‍, നെല്ലിയാംപതി തുടങ്ങിയവ അത്തരം മേഖലകളാണ്. ചെറുതും വലുതുമായ ജലസേചന പദ്ധതികളും നീര്‍ത്തട വികസനപദ്ധതികളും കാര്‍ഷിക മേഖലയുടെ ജീവന്‍ നിലനിര്‍ത്തുന്നു. മത്സബന്ധനം, മൃഗസംരക്ഷണം എന്നിവയാണ് കാര്‍ഷികമേഖലയുടെ മറ്റു പ്രധാന രംഗങ്ങള്‍.[[E010]] കുറിപ്പുകള്‍ : 1. ഹേലി, ആര്‍., കൃഷിപാഠം, ഓതെന്റിക് ബുക്‌സ്, തിരുവനന്തപുരം 2006, പു. 4 2. ഗോപിമണി, ആര്‍., കേരളം 2000 (എഡി. ടി. എന്‍. ജയചന്ദ്രന്‍) കേരള ഭാഷാ ഇന്‍സ്റ്റിറ്റൂട്ട്, തിരുവനന്തപുരം 2000 പു. 89[[E011]] |
0 അഭിപ്രായ(ങ്ങള്‍):
Post a Comment