പൂഞ്ഞാര്‍ കൊട്ടാരം



സ്ഥലം : കോട്ടയം ജില്ലയില്‍, പാലാ-ഈരാറ്റുപേട്ട പാതയിലെ പൂഞ്ഞാര്‍

ഭൂതകാലത്തിന്റെ പ്രതാപസ്‌മരണകളുമായി നിലകൊള്ളുന്ന ഗംഭീരന്‍ കൊട്ടാരമാണ്‌ ഇത്‌. രാജ ഭരണകാലത്ത്‌ ഉപയോഗിച്ചിരുന്ന അമൂല്യമായ നിരവധി വസ്‌തുക്കളുടെ പ്രദര്‍ശനം ഈ കൊട്ടാരത്തിലുണ്ട്‌. ഒറ്റത്തടിയില്‍ തീര്‍ത്ത എണ്ണത്തോണി, അപൂര്‍വമായ ശംഖ്‌, ആഭരണപ്പെട്ടികള്‍, നടരാജ വിഗ്രഹം, ആയുധങ്ങള്‍, പ്രതിമകള്‍ തുടങ്ങി ഒട്ടേറെ വസ്‌തുക്കള്‍ കൊട്ടാരത്തിലുണ്ട്‌. അടുത്തുളള ശാസ്‌താക്ഷേത്രത്തിലെ ചുറ്റുവിളക്ക്‌ പ്രസിദ്ധമാണ്‌. കൊട്ടാരത്തിന്റെ പരിസരത്തു തന്നെ, മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ചെറു മാതൃകയും ഒരുക്കിയിട്ടുണ്ട്‌. കൊട്ടാരത്തിന്റെ ചുവരുകളില്‍ നിറയെ കൊത്തുപണികളാണ്‌. പുരാതന കഥകളാണ്‌ പ്രമേയം.


എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം, പാലായില്‍ നിന്നും 30 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കോട്ടയത്ത്‌ നിന്ന്‌ 76 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.