കുമരകംസ്ഥലം : കോട്ടയം പട്ടണത്തില്‍ നിന്ന്‌ 16 കി. മീ.
സീസണ്‍ : ജൂണ്‍ - ഓഗസ്‌റ്റ്‌

അന്താരാഷ്ട്ര പ്രശസ്‌തമായ ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌ കുമരകം. വേമ്പനാട്‌ കായലും അതിലെ തുരുത്തുകളുമടങ്ങുന്ന കുമരകം ഗ്രാമത്തിന്റെ സൗന്ദര്യം നുകരാന്‍ ആയിരക്കണക്കിന്‌ വിനോദ സഞ്ചാരികളാണ്‌ കുമരകത്തെത്തുന്നത്‌. 14 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന പക്ഷിസങ്കേതമാണ്‌ കുമരകത്തിന്റെ മറ്റൊരു സവിശേഷത. കൊക്ക്‌, കുളക്കോഴി, കാട്ടുതാറാവ്‌ തുടങ്ങിയ നിരവധി സ്‌പീഷീസുകളിലെ പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. ദേശാടന പക്ഷിയായ സൈബീരിയന്‍ കൊക്കുകള്‍ കൂട്ടമായി ഇവിടെ വിരുന്നിനെത്താറുണ്ട്‌. കുമരകം ദ്വീപുകള്‍ക്ക്‌ സമീപത്തായി ഒരു ബോട്ട്‌ യാത്ര തരപ്പെടുത്തിയാല്‍ ഇവിടത്തെ സൗകര്യം നുകരാം. ഒപ്പം പക്ഷി നിരീക്ഷണവുമാവാം.

കെ.ടി.ഡി.സി. ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ക്ക്‌ പുറമേ 'താജ്‌ ഗാര്‍ഡന്‍ റിട്രീറ്റിന്റെ' ആഡംബരങ്ങളും കുമരകത്ത്‌ ലഭ്യമാണ്‌. കെട്ടുവള്ളങ്ങള്‍, സ്‌പീഡ്‌ ബോട്ടുകള്‍ എന്നിവയൊക്കെ ഏര്‍പ്പാടാക്കാന്‍ നിരവധി സ്വകാര്യ ഏജന്‍സികളും കുമരകത്ത്‌ പ്രവര്‍ത്തിക്കുന്നു.

എത്തേണ്ട വിധം
 -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം 16 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 92 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.