അമൃതമേട്‌


നാട്ടുകാര്‍ കുരിശുമലയെന്നു വിളിക്കുന്ന ഈ സ്ഥലം പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമാണ്‌.ട്രക്കിങ്ങിനും യോജിച്ച അന്തരീക്ഷമാണിവിടെ. പീരുമേടാണ്‌ കുരിശുമലയ്‌ക്ക്‌ അടുത്തുള്ള പട്ടണം. ഈസ്റ്റര്‍കാലത്ത്‌ 'കുരിശിന്റെ വഴിയെ' തീര്‍ത്ഥാടനം നടത്താന്‍ ആയിരങ്ങള്‍ ഇവിടെ എത്തുന്നു. ക്രിസ്‌തുവിന്റെ അവസാനയാത്രയുടെ 14 ഘട്ടങ്ങള്‍ അനുസ്‌മരിപ്പിച്ചുകൊണ്ട്‌ 14 സ്ഥലങ്ങളില്‍ കുരിശിനെ വണങ്ങിയാണ്‌ വിശ്വാസികള്‍ മലകയറുന്നത്‌. മൂന്നാമത്തെ കുരിശു മുതല്‍ പീരുമേടിന്റെ സൗന്ദര്യം പ്രത്യക്ഷമായിത്തുടങ്ങും. കൊക്കാട്‌ മലയും തേയിലത്തോട്ടങ്ങളും ഇവിടെ നിന്ന്‌ കാണാം. ഒമ്പതാം കുരിശു മുതല്‍ മൂടല്‍മഞ്ഞ്‌ നിങ്ങളെ പൊതിയാന്‍ തുടങ്ങും. ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ്‌ ഒമ്പതാം കുരിശ്‌. ഇനിയങ്ങോട്ട്‌ പീഠഭൂമിയുടെ പ്രകൃതമാണ്‌. കുറ്റിക്കാനം ഹൈറേഞ്ച്‌ മേഖലയുടെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്‌ കുരിശുമല എന്ന അമൃതമേട്‌. ട്രക്കിങ്‌ നടത്തുന്നവര്‍ക്ക്‌ അരികിലുള്ള മാടംകുളം സന്ദര്‍ശിക്കാം. ഒരു വെള്ളച്ചാട്ടത്തിന്റെ ചുവടിലുള്ള ചെറിയ കുളമാണിത്‌. ഇടതൂര്‍ന്ന വനത്തിന്റെ നടുവിലാണ്‌ ഈ കുളം സ്ഥിതി ചെയ്യുന്നത്‌.

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോട്ടയം, പീരുമേടില്‍ നിന്ന്‌ 75 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, പീരുമേട്‌ നിന്ന്‌ 150 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.