ഗുരുവായൂര്‍ ഉത്സവം


വേദി : ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, ഗുരുവായൂര്‍, തൃശ്ശൂര്‍ ജില്ല

കേരളത്തിലെ ഏറ്റവും പ്രശസ്‌തവും പ്രാചീനവുമായ ക്ഷേത്രങ്ങളിലൊന്നാണ്‌ ഗുരുവായൂര്‍ ശ്രീകൃഷ്‌ണക്ഷേത്രം. ഇന്നത്തെ ക്ഷേത്രമന്ദിരം നിര്‍മിക്കപ്പെട്ടത്‌ പതിനാറ്‌ - പതിനേഴ്‌ നൂറ്റാണ്ടുകളിലാണ്‌. ഇവിടത്തെ ആചാരങ്ങള്‍ ഏര്‍പ്പെടുത്തിയത്‌ ആദിശങ്കരാചാര്യരാണെന്നു വിശ്വസിക്കപ്പെടുന്നു. കുംഭമാസ (ഫെബ്രുവരി - മാര്‍ച്ച്‌) ത്തിലെ പൂയം നാളില്‍ തുടങ്ങുന്ന പത്തു ദിവസത്തെ ഉത്സവമാണ്‌ ഗുരുവായൂരിലേത്‌. പത്താം നാള്‍ ആറാട്ടോടെ ഉത്സവം സമാപിക്കും. ഈശ്വരചൈതന്യം വീണ്ടെടുക്കുകയാണ്‌ ഉത്സവത്തിന്റെ മതപരമായ ലക്ഷ്യം. ഉത്സവത്തിനു മുമ്പുള്ള ബ്രഹ്മകലശം ലക്ഷ്യമാക്കുന്നത്‌ പ്രതിഷ്‌ഠയുടെ ശുദ്ധീകരണവും ചൈതന്യം വര്‍ധിപ്പിക്കലുമാണ്‌.[[F023]]

ആനയോട്ടമത്സരത്തോടെയുത്സവം തുടങ്ങുന്നു. മത്സരത്തില്‍ജയിക്കുന്ന ആനയ്‌ക്കാണ്‌  ഒരു  വര്‍ഷത്തേയ്‌ക്ക്‌   വിശേഷാവസരങ്ങളില്‍  ഗുരുവായൂരപ്പന്റെ  തിടമ്പേറ്റാനുള്ള  അവകാശം. ശ്രീകൃഷ്‌ണനെക്കുറിച്ചുള്ള കഥകളെ ആധാരമാക്കിയുള്ള കലാരൂപമായ കൃഷ്‌ണനാട്ടം ക്ഷേത്രത്തില്‍ വഴിപാടായും അരങ്ങേറുന്നു. ഉത്സവസമയത്ത്‌ ഒട്ടേറെ കലാസാംസ്‌കാരിക പരിപാടികള്‍ നടക്കുന്നതു പതിവാണ്‌. ദീപാലംകൃതമാകുന്ന ക്ഷേത്രം എല്ലാ ദീപസ്‌തംഭങ്ങളും തെളിക്കുന്നതോടെ സന്ധ്യാവേളയില്‍ മനോഹരദൃശ്യമായിത്തീരുന്നു [[F024]]

അഷ്ടമിരോഹിണി, വിഷു എന്നിവയും ഗുരുവായൂരില്‍ ഗംഭീരമായി ആഘോഷിക്കുന്നു. ഹിന്ദുക്കള്‍ക്കു മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനമുള്ളൂ. പാന്റ്‌, ഷര്‍ട്ട്‌, ലുങ്കി തുടങ്ങിയ ധരിച്ചുകൊണ്ട്‌ ക്ഷേത്രത്തില്‍ കയറാനാവില്ല. സ്‌ത്രീകള്‍ക്ക്‌  ചുരിദാര്‍  അനുവദനീയമാണ്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഗുരുവായൂര്‍, ക്ഷേത്രത്തിനു തൊട്ടടുത്ത്‌.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നെടുമ്പാശ്ശേരി, 87 കി. മീ.[[F025]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.