Monday, September 26, 2011 |
0
അഭിപ്രായ(ങ്ങള്‍)
സ്ഥലം : എറണാകുളം ടൗണില്‍ നിന്ന് 50 കി. മീ. വടക്കു കിഴക്ക് വനമേഖലയിലെ അണക്കെട്ടാണ് ഭൂതത്താന്‍കെട്ട്. ഇവിടത്തെ പ്രകൃതിദത്തകോട്ടകള്‍ ഒറ്റ രാത്രികൊണ്ട് ഭൂതത്താന്‍മാര്‍ പണി കഴിപ്പിച്ചതാണെന്നാണ് ഐതിഹ്യം. ഈ കോട്ടകളെ വിപുലീകരിച്ചാണ് പിന്നീട് അണക്കെട്ട് പണിതത്. ഭൂതത്താന്‍കെട്ടിന് വളരെ അടുത്താണ് തട്ടേക്കാട് സലീം അലി പക്ഷി സങ്കേതം. വനമേഖലയിലെ ട്രെക്കിങ്ങിന് അവസരമൊരുക്കുന്നു ഭൂതത്താന്‍കെട്ട്. പെരിയാര്‍, ഇടമലയാര്‍ ജലസേചന പദ്ധതികളും ഇതിന് അടുത്താണ്. എത്തേണ്ട വിധം - സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം ജങ്‌ഷന്‍ 50 കി. മീ. സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, എറണാകുളം ടൗണില്‍ നിന്ന് 50 കി. മീ. |

0 അഭിപ്രായ(ങ്ങള്‍):
Post a Comment