കിളിമാനൂര്‍ കൊട്ടാരം


ആധുനികഭാരതീയചിത്രകലയുടെ പിതാവായ രാജാരവിവര്‍മയുടെ ജന്മഗൃഹമാണ്‌ കിളിമാനൂര്‍ കൊട്ടാരം. രവിവര്‍മ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരിയും അമ്മാവനും ഒന്നാംകിട ചിത്രമെഴുത്തുകാരായിരുന്നു. കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ച രവിവര്‍മ ചിത്രകലയിലെ ആദ്യഗുരുനാഥനായ അമ്മാവന്‍ രാജരാജവര്‍മയ്‌ക്കൊപ്പം തിരുവനന്തപുരത്ത്‌ രാജകൊട്ടാരത്തിലെത്തിയതുമുതലാണ്‌ എണ്ണച്ചായമുള്‍പ്പെടെയുള്ള പാശ്ചാത്യകലാസങ്കേതങ്ങളുമായി പരിചയപ്പെട്ടത്‌. പിന്നീട്‌ അഖില ഭാരതപ്രശസ്‌തിയിലേക്കുയര്‍ന്ന രവിവര്‍മ മുംബൈയിലും ബറോഡയിലും ഒട്ടേറെ വര്‍ഷങ്ങള്‍ ചെലവിട്ടു. 1906-ല്‍ അദ്ദേഹം അന്തരിച്ചു.

തിരുവനന്തപുരത്തു നിന്നു 39 കിലോമീറ്റര്‍ അകലെ കിളിമാനൂരില്‍ സ്ഥിതി ചെയ്യുന്ന കിളിമാനൂര്‍ കൊട്ടാരം 15 ഏക്കറില്‍ പരന്നു കിടക്കുന്നു. കേരളീയ ശൈലിയിലുള്ള ചെറുതും വലുതുമായ മന്ദിരങ്ങളും കുളങ്ങളും കിണറുകളും കാവുകളുമെല്ലാം ഇവിടെയുണ്ട്‌. കൊട്ടാരത്തിന്റെ മുഖ്യകവാടം രാജാ രവിവര്‍മയുടെ ചിത്രശാലയിലേക്കു നയിക്കുന്നു. രവിവര്‍മ വരച്ചിരുന്നത്‌ ഇവിടെയാണ്‌. അദ്ദേഹത്തിന്റെ രചനകളുടെ പകര്‍പ്പുകള്‍ സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരിക്കുന്നു.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 39 കി.മീ.
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 46 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.