ജനങ്ങള്‍മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്‌ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വംശീയമായി ദ്രാവിഡ വംശജരാണ്‌ ഭൂരിഭാഗം കേരളീയരും. ഇന്‍ഡോ-ആര്യന്‍, അറബ്‌, ജൂത പൈതൃകമുള്ളവരും സമ്മിശ്ര പൈതൃകമുള്ളവരുമുണ്ട്‌. ആദിവാസി ജനതകളാണ്‌ മറ്റൊരു വിഭാഗം.
ഇവയെല്ലാം ചേര്‍ന്നാണ്‌ ആധുനിക കേരളീയ സമൂഹം. ഒറ്റ സംസ്ഥാനമെന്ന നിലയില്‍ 1961 മുതലാണ്‌ കേരളത്തിന്‌ തനതായ ജനസംഖ്യക്കണക്കുള്ളത്‌. എന്നാല്‍ ഇന്നത്തെ കേരളത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ജനസംഖ്യ 1881 മുതല്‍ തന്നെ തിട്ടപ്പെടുത്തിയിട്ടുണ്ട്‌. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ ജനസംഖ്യ ഏകദേശം 30 ലക്ഷമായിരുന്നുവെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. 1850-ല്‍ ഇത്‌ 45 ലക്ഷമായി. 1881 മുതല്‍ ജനസംഖ്യ തുടര്‍ച്ചയായി വര്‍ധിക്കാന്‍ തുടങ്ങി. 1901 - ല്‍ 64 ലക്ഷം ജനങ്ങള്‍ ഉണ്ടായിരുന്നത്‌ 1991-ല്‍ 291 ലക്ഷമായി(6). 2001 സെന്‍സസ്‌ അനുസരിച്ച്‌ കേരളത്തില്‍ 31841374 ജനങ്ങളുണ്ട്‌.

ഹിന്ദുമതം, ക്രിസ്‌തുമതം, ഇസ്‌ലാം മതം എന്നിവയാണ്‌ കേരളത്തിലെ പ്രധാന മതവിഭാഗങ്ങള്‍. ബുദ്ധ, ജൈന, ഫാഴ്‌സി, ജൂത, സിക്ക്‌, ബഹായ്‌ മതങ്ങളില്‍പ്പെട്ടവരുമുണ്ട്‌. വിവിധ ജാതികള്‍ ചേര്‍ന്നതാണ്‌ ഹിന്ദു സമൂഹം. എ. ഡി. എട്ടാം നൂറ്റാണ്ടോടെയാണ്‌ കേരളത്തില്‍ ജാതിവ്യവസ്ഥ ആരംഭിച്ചത്‌. ബ്രാഹ്മണര്‍ മുതല്‍ പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ വരെയുള്ള ശ്രേണീവ്യവസ്ഥയാണ്‌ ജാതിവ്യവസ്ഥ വികസിച്ചത്‌. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ കല്‌പിക്കാനും അനാചാരങ്ങള്‍ പ്രചരിക്കാനും ജാതി സമ്പ്രദായം കാരണമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉണ്ടായ സാമൂഹികനവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയായി 20-ാം നൂറ്റാണ്ടിലുണ്ടായ ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനവും മറ്റു രാഷ്ട്രീയ മുന്നേറ്റങ്ങളും ജാതി വ്യവസ്ഥയെ തകിടം മറിച്ചു. ഉച്ചനീചത്വ സങ്കല്‌പമില്ലെങ്കിലും സാമൂഹിക ജീവിതത്തിന്റെ പലതട്ടുകളിലും ജാതി ഇപ്പോഴും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നു.

വ്യത്യസ്‌തമതങ്ങളുടെ ആരാധനാലയങ്ങളും ആചാരാനുഷ്‌ഠാനങ്ങളും കേരളസംസ്‌കാരത്തിന്‌ മഹത്തായ സംഭാവനകളാണ്‌ നല്‍കിയിട്ടുള്ളത്‌. കലാസാഹിത്യങ്ങളുടെ വികാസത്തിലും അവ വലിയ പങ്കു വഹിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍. കേരളസംസ്‌കാരത്തിനു വര്‍ണപ്പൊലിമ നല്‍കുന്നു.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.