സാഹിത്യം





എട്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌ മലയാള സാഹിത്യത്തിന്‌. എന്നാല്‍ അതിന്റെ പ്രാരംഭദശ വ്യക്തമാക്കുന്ന കൃതികള്‍ ലഭിച്ചിട്ടില്ലാത്തതു കൊണ്ട്‌ ആ ഉദയകാലത്തിന്റെ ചിത്രം അവ്യക്തമാണ്‌. നാടന്‍ പാട്ടുകളും മറ്റും അക്കാലത്ത്‌ ഉണ്ടായിരുന്നിരിക്കുമെന്ന്‌ ഊഹിക്കാനേ നിര്‍വാഹമുള്ളൂ. എ.ഡി.10-ാം നൂറ്റാണ്ടിനു മുമ്പുള്ള കൃതികളൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അതിനു ശേഷമുള്ള പല കൃതികളുടെയും കാലത്തെ സംബന്ധിച്ചും പണ്ഡിതര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. കേരളത്തിന്റെ സാഹിത്യം എന്നതുകൊണ്ട്‌ പൊതുവേ അര്‍ത്ഥമാക്കുന്നത്‌ മലയാള സാഹിത്യത്തെയാണെങ്കിലും തമിഴിലും സംസ്‌കൃതത്തിലും കേരളീയരുടെ സാഹിത്യസംഭാവനകള്‍ പ്രാചീനകാലത്തു തന്നെ ഉണ്ടായിട്ടുണ്ട്‌. പില്‍ക്കാലത്ത്‌ ഇവയ്‌ക്കു പുറമേ ഇംഗ്ലീഷ്‌, കന്നഡ, തുളു, കൊങ്കണി, ഹിന്ദി ഭാഷകളില്‍ കേരളീയര്‍ സാഹിത്യരചന നടത്തിയിട്ടുണ്ട്‌.

19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെയുള്ള മലയാള സാഹിത്യത്തിന്റെ ചരിത്രം ഏറെക്കുറെ കവിതയുടെ ചരിത്രമാണ്‌. സാഹിത്യത്തിന്റെ ആരംഭം കുറിക്കുന്ന ആദിമഗാനങ്ങളുടെ ചരിത്രം 13-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന 'രാമചരിത'ത്തില്‍ നിന്നു തുടങ്ങുന്നു. മലയാളത്തിലെ ആദ്യകാവ്യമായി കണക്കാക്കുന്നത്‌ 'രാമചരിത'ത്തെയാണെങ്കിലും കേളത്തിന്റെ സാഹിത്യപാരമ്പര്യത്തിന്‌ അതിനെക്കാള്‍ പഴക്കമുണ്ട്‌. പ്രാചീനകാലത്ത്‌ തമിഴകത്തിന്റെ ഭാഗമായാണ്‌ കേരളത്തെയും പരിഗണിച്ചു പോന്നത്‌്‌. ദക്ഷിണേന്ത്യയില്‍ ആദ്യമായി സാഹിത്യം ആവിര്‍ഭവിച്ചത്‌ തമിഴകത്തെ ഭാഷയിലാണ്‌. സംഘം കൃതികള്‍ എന്ന പേരിലാണ്‌ തമിഴിലെ ആദ്യകാല സാഹിത്യം അറിയപ്പെടുന്നത്‌. സംഘകാലം എന്ന പേരുണ്ടായതും ഇവയുടെ രചനയും സമാഹരണവുമായി ബന്ധപ്പെട്ടതാണ്‌. ഉജ്ജ്വലങ്ങളായ ആ സാഹിത്യ സൃഷ്ടികള്‍ക്ക്‌ പ്രാചീന കേരളത്തിലെ ചേരസാമ്രാജ്യവുമായി ബന്ധമുണ്ട്‌. സംഘകാല സാഹിത്യകൃതിയായ "പതിറ്റുപ്പത്തിലെ ഓരോ പത്തും ഓരോ ചേരരാജാവിനെക്കുറിച്ചുള്ള പ്രശസ്‌തിയാണ്‌. "ചിലപ്പതികാരം" എന്ന മഹാകാവ്യത്തിന്റെ കര്‍ത്താവായ ഇളങ്കോ അടികള്‍ ചേരദേശീയനാണെന്നതിനു പുറമേ മൂന്നു ഖണ്ഡങ്ങളുള്ള ആ കൃതിയിലെ ഒരു ഖണ്ഡമായ "വഞ്ചിക്കാണ്ഡം" ചേരനാട്ടില്‍ വച്ചു നടക്കുന്ന സംഭവങ്ങളാണെന്നും ഓര്‍ക്കേണ്ടതുണ്ട്‌. സംഘകാലസാഹിത്യത്തിലെ കവികളില്‍ പലരുണ്ട്‌ കേരളീയരായിട്ട്‌"



പാട്ട്‌മണിപ്രവാളം
ആട്ടക്കഥ, തുള്ളല്‍ഗദ്യത്തിന്റെ പ്രചാരം
കവിത 20-ാം നൂറ്റാണ്ടില്‍   നോവല്‍
ചെറുകഥമലയാള പത്രപ്രവര്‍ത്തനം
ഗാനപാരമ്പര്യംനിരൂപണം
നാടകം

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.