ആയുര്‍വേദം



രണ്ടു സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ഭാരതീയ വൈദ്യശാസ്‌ത്ര പദ്ധതിയാണ്‌ ആയുര്‍വേദം. രോഗചികിത്സയും ആരോഗ്യസംരക്ഷണവും ഉള്‍പ്പെടെയുള്ള ഒട്ടേറെ ജീവിതമണ്ഡലങ്ങളെ സ്‌പര്‍ശിച്ചു നില്‍ക്കുന്ന ആയുര്‍വേദം ഒരു ജീവിതദര്‍ശനവും ജീവിതശൈലിയുമാണ്‌. ആയുസ്സിനെ സംബന്ധിച്ച എല്ലാ അറിവുകളെയും അത്‌ ഉള്‍ക്കൊള്ളുന്നു. അനുസ്യൂതവും സമ്പന്നവുമായ ആയുര്‍വേദ പാരമ്പര്യമാണ്‌ കേരളത്തിന്റേത്‌. ആയുര്‍വേദ ചികിത്സയുടെ കാര്യത്തില്‍ ഇന്ത്യയും ലോകവും കേരളത്തിലേക്ക്‌ ഉറ്റുനോക്കുന്നതും മറ്റൊന്നും കൊണ്ടല്ല. രോഗം - ചികിത്സ എന്ന കേവല സമവാക്യത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ആയുര്‍വേദത്തിന്റെ ജീവിതദര്‍ശനം.

അതിപ്രാചീനമാണ്‌ കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം. ഇന്നും അത്‌ അതിശക്തമായി ലോകശ്രദ്ധയാകര്‍ഷിച്ചു കൊണ്ടു നില്‌ക്കുന്നു. ആയുര്‍വേദത്തെ കേന്ദ്രമാക്കിയുള്ള ഹെല്‍ത്ത്‌ ടൂറിസം കേരളത്തിന്റെ സവിശേഷതകളിലൊന്നാണ്‌. പഞ്ചകര്‍മം പോലുള്ള പുനര്‍യൗവനപ്രാപ്‌തി ചികിത്സകള്‍ക്കായി നൂറുകണക്കിനു വിദേശീയരാണ്‌ ഇപ്പോള്‍ കേരളത്തിലെത്തുന്നത്‌. നാട്ടുവൈദ്യന്മാരും പരമ്പരാഗത വൈദ്യന്മാരും മുതല്‍ ആയുര്‍വേദ കോളേജുകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ഭിഷഗ്വരന്മാരും അടങ്ങിയതാണ്‌ കേരളത്തിലെ ആയുര്‍വേദ വൈദ്യസമൂഹം. അഷ്ടവൈദ്യന്മാര്‍ എന്ന പരമ്പരാഗത വൈദ്യ കുടുംബങ്ങള്‍ പ്രസിദ്ധമാണ്‌.

നൂറ്റാണ്ടുകളായി നിര്‍വിഘ്‌നം തുടര്‍ന്നു വരുന്നതാണ്‌ കേരളത്തിലെ ആയുര്‍വേദ ചികിത്സാപാരമ്പര്യം. വാഗ്‌ഭടന്റെ 'അഷ്ടാംഗഹൃദയം', 'അഷ്ടാംഗ സംഗ്രഹം' എന്നിവയാണ്‌ കേരളീയ ആയുര്‍വേദത്തിന്റെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥങ്ങള്‍. കേരളീയ വൈദ്യന്മാരും ഒട്ടേറെ ആയുര്‍വേദഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.