വിനോദസഞ്ചാരം


വിനോദസഞ്ചാരികള്‍ക്കു പ്രിയങ്കരമായ “ദൈവത്തിന്റെ സ്വന്തം നാടാ”ണ്‌ (God's Own Country) കേരളം. മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികള്‍ക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുടനീളമുണ്ട്‌. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാര്‍, നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വര്‍ക്കല, ചെറായി ബീച്ചുകളും, പെരിയാര്‍, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായല്‍ മേഖലയും (backwaters region)വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്‌. സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയിലും വിനോദസഞ്ചാരം നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യന്‍ വൈദ്യ സമ്പ്രദായമായ ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്‌.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.