╰» נєвιη k.j |
Wednesday, September 21, 2011 |
|
എ. ഡി. 52-ല്‍ യേശു ക്രിസ്തുവിന്റെ ശിഷ്യനായ സെയ്ന്റ് തോമസ് കൊടുങ്ങല്ലൂരില്‍ എത്തിയെന്നാണു വിശ്വാസം. അദ്ദേഹമാണ് ഈ പള്ളിയുടെ സ്ഥാപകന്‍ എന്നും കരുതുന്നു. ഇത്യോപ്യ മുതല്‍ ചൈന വരെ ക്രിസ്തുമതം പ്രചരിപ്പിച്ച സെയ്ന്റ് തോമസിനെ പശ്ചിമേഷ്യയിലെ പല സഭാവിഭാഗങ്ങളും തങ്ങളുടെ വിശ്വാസത്തിന്റെ സ്ഥാപകനായി കരുതുന്നു. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം കൂടിയാണ് കൊടുങ്ങല്ലൂരിലെ സെയന്റ് തോമസ് ചര്‍ച്ച്. കോട്ടക്കാവ്, പാലയൂര്‍, കൊല്ലം, കൊക്കമംഗലം, നിരണം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പള്ളികള്‍ സ്ഥാപിച്ചതും അദ്ദേഹമാണെന്നു കരുതുന്നു.
ചേരമാന്‍ പറമ്പ്, പ്രാചീനമായ തിരുവഞ്ചിക്കുളം ക്ഷേത്രം, പോര്‍ച്ചുഗീസ് കോട്ട തുടങ്ങിയ ഒട്ടേറെ ചരിത്ര പ്രധാനമായ സ്ഥലങ്ങളുണ്ട് കൊടുങ്ങല്ലൂരില്‍.
എത്തേണ്ട വിധം
റോഡ് മാര്‍ഗ്ഗം : തൃശ്ശൂരിലെ ശക്തന് തമ്പുരാന് ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ് ലഭിക്കും.
സമീപസ്ഥ റെയില്വേസ്റ്റേഷന് : ഇരിങ്ങാലക്കുട 20 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി 60 കി. മീ.
|
|
0 അഭിപ്രായ(ങ്ങള്):
Post a Comment