കോടനാട്‌


സ്ഥലം : എറണാകുളം ടൗണില്‍ നിന്ന്‌ 30 കി. മീ. അകലെ

പെരിയാറിന്റെ തെക്കന്‍ തീരത്ത്‌, പെരുമ്പാവൂരിനടുത്ത്‌, ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ കോടനാട്‌. പ്രശസ്‌തമായ ആനത്താവളമാണിത്‌. ഒരു കാലത്ത്‌, മലയാറ്റൂരില്‍ കാടുകളില്‍ നിന്ന്‌ ആനയെ പിടിച്ച്‌ മെരുക്കി നാട്ടാനയാക്കുന്ന സ്ഥാപനമായിരുന്നു ഈ ആനത്താവളം. ഇന്ന്‌ ആനപിടിത്തം നിരോധിച്ചിട്ടുള്ളതിനാല്‍ പരിശീലന കേന്ദ്രമായി ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. അബദ്ധത്തില്‍ വന്നു പെടുന്ന ആനകളെ സംരക്ഷിക്കാറുമുണ്ട്‌.

പ്രശസ്‌ത ക്രൈസ്‌തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ പള്ളി കോടനാടിന്‌ അടുത്താണ്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 30 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.