കടലുണ്ടി പക്ഷി സങ്കേതം



സ്ഥലം : കോഴിക്കോടു നിന്ന്‌ 19 കി. മീ. അകലെ, അറബിക്കടല്‍ തീരത്തെ തുറമുഖമായ ബേപ്പൂര്‍ നിന്ന്‌ 7 കി. മീ. അകലെ

കടലുണ്ടിപ്പുഴ അറബിക്കടലില്‍ വീഴുന്ന അഴിമുഖത്ത്‌ രൂപപ്പെട്ടിട്ടുള്ള ഒട്ടേറെ ചെറു ദ്വീപുകളിലായാണ്‌ കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്‌. കടലുണ്ടി നഗരമെന്നാണ്‌ ഈ പ്രദേശം പ്രാദേശികമായി അറിയപ്പെടുന്നത്‌. നൂറോളം തനതു പക്ഷി ജാതികളും അറുപതിലേറെ ദേശാടനപ്പക്ഷി ജാതികളും ഈ സങ്കേതത്തിലുണ്ട്‌. ഫെബ്രുവരി - മാര്‍ച്ച്‌ മാസങ്ങളിലാണ്‌ ദേശാടനപ്പക്ഷികളുടെ വരവ്‌. സമീപത്തുള്ള 200 മീറ്ററോളം ഉയരമുള്ള കുന്ന്‌ നദീമുഖത്തിന്റെയും കടലിന്റെയും മനോഹരമായ കാഴ്‌ച സമ്മാനിക്കുന്നു. ഒട്ടേറെ മത്സ്യജാതികളും ഞണ്ടുകളും കടലുണ്ടിപ്പുഴയിലുണ്ട്‌. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോഴിക്കോട്‌ 19 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.