കോട്ടയ്‌ക്കല്‍



മലപ്പുറത്തിന്‌ 12 കി. മീ. തെക്കു പടിഞ്ഞാറായുള്ള ചെറു പട്ടണമായ കോട്ടയ്‌ക്കല്‍ ആയുര്‍വേദത്തിന്റെ പര്യായമാണ്‌. ലോകപ്രശസ്‌തമായ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ ആസ്ഥാനമാണിവിടം. 1902-ല്‍ വൈദ്യരത്‌നം പി. എസ്‌. വാരിയര്‍ സ്ഥാപിച്ച ആര്യവൈദ്യശാല ഇന്ന്‌ ആയുര്‍വേദരംഗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ്‌. രാജ്യവ്യാപകമായി ആര്യവൈദ്യശാലയ്‌ക്കു ശാഖകളുണ്ട്‌. കേരളത്തിലെ മികച്ച ആയുര്‍വേദ ഗവേഷണ കേന്ദ്രങ്ങളിലൊന്നുള്ള ആര്യവൈദ്യശാലയില്‍ ഒരു ആശുപത്രിയും ആയുര്‍വേദ കോളേജും പ്രവര്‍ത്തിക്കുന്നു. ഔഷധസസ്യകൃഷി, ഔഷധ നിര്‍മ്മാണം, ഗവേഷണ പദ്ധതികള്‍, പുസ്‌തക പ്രസാധനം, ശില്‌പശാലകള്‍ സംഘടിപ്പിക്കല്‍, കഥകളി അക്കാദമി തുടങ്ങിയവയും ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. 10 ദിവസം മുമ്പെങ്കിലും അനുവാദം വാങ്ങിയാല്‍ മാത്രമേ ആര്യവൈദ്യശാലയിലെ മുഖ്യവൈദ്യനെ കാണാനാവൂ. 

എത്തേണ്ട വിധം
റോഡ്‌ മാര്‍ഗ്ഗം : മലപ്പുറത്തു നിന്ന്‌ 12 കി. മീ., കോഴിക്കോടു നിന്ന്‌ 36 കി. മീ. 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : കോഴിക്കോട്‌
സമീപസ്ഥ വിമാനത്താവളം : കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളം 23 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.