രാഷ്ട്രീയം

ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കാം കേരളത്തെ. തിരഞ്ഞടുപ്പിലൂടെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അധികാരം ലഭിക്കുക. വിവിധ കക്ഷികളടങ്ങിയ മുന്നണി ഭരണം നടത്തുക തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ആദ്യമായി കേരളത്തിലാണു നടന്നത്‌. വോട്ടിങ്ങ്‌ യന്ത്രം ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചതും കേരളത്തില്‍ തന്നെ. 140 നിയമസഭാ മണ്ഡലങ്ങളും 20 ലോക്‌സഭാ മണ്ഡലങ്ങളും കേരളത്തിലുണ്ട്‌. നിയമസഭയിലേക്ക്‌ ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌, കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്റ്റ്‌), കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ, ജനതാദള്‍ (എസ്‌.), മുസ്‌ലീം ലീഗ്‌, കേരള കോണ്‍ഗ്രസ്‌ (എം), കേരള കോണ്‍ഗ്രസ്സ്‌ (ജെ) തുടങ്ങിയവ ഉള്‍പ്പെടെ ചെറുതും വലുതുമായ ഒട്ടേറെ രാഷ്ട്രീയ കക്ഷികളും അവയുടെ പോഷകസംഘടനകളും കേരളത്തിലുണ്ട്‌. പ്രധാന കക്ഷികള്‍ക്കെല്ലാം അവയുടെ തൊഴിലാളി, വിദ്യാര്‍ത്ഥി, വനിത, യുവജന, കര്‍ഷക, സര്‍വീസ്‌ സംഘടനകളുണ്ട്‌. "ട്രേഡ്‌ യൂണിയനുകളുടെ എണ്ണം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്‌. 1973-ല്‍ കേരളത്തില്‍ 1680 രജിസ്റ്റേഡ്‌ ട്രേഡ്‌ യൂണിയനുകള്‍ ഉണ്ടായിരുന്നു. 1996-ല്‍ അവയുടെ എണ്ണം 10326 ആയി വര്‍ധിച്ചു. തൊഴില്‍ ചെയ്യുന്ന 3000 പേര്‍ക്ക്‌ ഒരു യൂണിയന്‍ വീതമുണ്ട്‌ കേരളത്തില്‍".

കേരളപ്പിറവിക്കു ശേഷം 13 നിയമസഭാ തിരഞ്ഞെടുപ്പുകളും 20 മന്ത്രിസഭകളും 12 മുഖ്യമന്ത്രിമാരും കേരളത്തിലുണ്ടായിട്ടുണ്ട്‌. 1957 ഏപ്രില്‍ അഞ്ചിന്‌ ഇ. എം. എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നതാണ്‌ ആദ്യത്തെ കേരളമന്ത്രിസഭ. 2011 മേയ് 17-ന് സത്യപ്രതിജ്ഞ ചെയ്ത ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി.
0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.