പടന്ന


ആലപ്പുഴയ്‌ക്ക്‌ സമാനമായൊരു പശ്ചാത്തലം ഉത്തരകേരളത്തില്‍ കാണണമെങ്കില്‍ ആ സ്ഥലം പടന്നയായിരിക്കും. വലിയപറമ്പ്‌ കായലും ഹരിതാഭയാര്‍ന്ന തുരുത്തുകളും കനാലുകളും ഈ മേഖലയെ കായല്‍ടൂറിസത്തിന്‌ അനുയോജ്യമാക്കുന്നു. കക്ക (കല്ലുമ്മേ കായ) കൃഷി ഒരു ടൂറിസം പ്രമേയമാക്കി അവതരിപ്പിച്ച്‌ ലോകശ്രദ്ധനേടിയ ഗുല്‍ മുഹമ്മദ്‌ എ്‌ന്ന ഭാവനാശാലിയുടെ പ്രയത്‌നഫലമായി ഈ ഗ്രാമം പുരോഗതിയുടെ പാതയിലാണ്‌. പരമ്പരാഗത ജീവിതമാര്‍ഗം ഉപേക്ഷിക്കാതെ തന്നെ ടൂറിസത്തിന്റെ എല്ലാ നേട്ടവും അനുഭവിക്കാന്‍ ഗുല്‍ മുഹമ്മദ്‌ ഈ ഗ്രാമത്തെ പഠിപ്പിച്ചു. 'ഓയിസ്‌റ്റര്‍ ഓപ്പറ' എന്ന പ്രസ്ഥാനത്തിന്‌ തുടക്കമിട്ടു കൊണ്ടാണ്‌ ഗുല്‍ മുഹമ്മദ്‌ തന്റെ 'ടൂറിസം സിദ്ധാന്തം' അവതരിപ്പിച്ചത്‌. ഇവിടെ വിരുന്നുകാരായെത്തിയാല്‍ കര്‍ഷകരുടെ ജീവിതത്തിന്റെ ഭാഗമായി നിന്നു കൊണ്ട്‌ ആ സംസ്‌കാരത്തെ അടുത്തറിയാം. വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാടുകളും മികച്ച താമസസൗകര്യവും ഓയിസ്‌റ്റര്‍ ഓപ്പറയില്‍ ലഭ്യമാണ്‌. ഓയിസ്‌റ്റര്‍ ഓപ്പറയില്‍ തങ്ങി 'സാമൂഹ്യ ടൂറിസം' അനുഭവിച്ചു കൊണ്ടു തന്നെ തൊട്ടടുത്ത തുരുത്തുകളിലും ബോട്ട്‌ സവാരിയാവാം. വിശാലമായ തീരവും പൊഴിയും ഈ ദേശത്തിന്റെ സവിശേഷതകളാണ്‌. സമീപത്തുള്ള തേജസ്വിനി നദിയിലൂടെയും ഒരു ബോട്ട്‌ യാത്രയ്‌ക്ക്‌ 'ഓയിസ്‌റ്റര്‍ ഓപ്പറ' അവസരമൊരുക്കുന്നു. പറശ്ശിനിക്കടവ്‌, ബേക്കല്‍ കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ ഇതിന്‌ അടുത്താണ്‌. 

ഓയിസ്‌റ്റര്‍ ഓപ്പറയുടെ വെബ്‌സൈറ്റ്‌ - www.oysteropera.com
ഇ-മെയില്‍ - oystergul@rediffmail.com
ഫോണ്‍ : 00 91 467 2278101

എത്തേണ്ട വിധം -
സമീപസ്ഥ വിമാനത്താവളങ്ങള്‍ - മംഗലാപുരം 120 കി. മീ. , കരിപ്പൂര്‍ 180 കി. മീ. 
സമീപസ്ഥ ബസ്‌ സ്റ്റേഷന്‍ - ചെറുവത്തൂര്‍ 9 കി. മീ. 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ചെറുവത്തൂര്‍ 8 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.