കാപ്പില്‍ ബീച്ച്‌



ഒരല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്‌ കാപ്പില്‍ ബീച്ച്‌. ബേക്കലിലെ തിരക്കാര്‍ന്ന യാത്രാപരിപാടി കഴിഞ്ഞ്‌ വിശ്രമത്തിന്റെ ഒരു ചെറിയ ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക്‌, കാപ്പില്‍ അവസരമൊരുക്കുന്നു. ബേക്കലില്‍ നിന്ന്‌ ആറ്‌ കി. മീ. മാത്രം അകലെയുള്ള കാപ്പില്‍ ഒട്ടൊക്കെ തിരക്കു കുറഞ്ഞൊരു സ്ഥലമാണ്‌. സൂര്യശോഭയില്‍ തിളങ്ങുന്ന ബീച്ചും ശാന്തമായ അന്തരീക്ഷവും ഇവിടത്തെ സവിശേഷതകളാണ്‌. സാഹസികര്‍ക്ക്‌ തൊട്ടടുത്ത കോടി കുന്നിലേയ്‌ക്ക്‌ വലിഞ്ഞു കയറി അറബിക്കടലിന്റെ പരപ്പ്‌ അറിയാം. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കാസര്‍ഗോഡ്‌ 12 കി. മീ. 
സമീപസ്ഥ വിമാനത്താവളം - മംഗലാപുരം 50 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.