മുത്തങ്ങ വന്യജീവിസങ്കേതം


സ്ഥലം - സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്‌ 16 കി. മീ. കിഴക്ക്‌
ഉചിതമായ സന്ദര്‍ശനസമയം - ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ
ആകര്‍ഷണങ്ങള്‍ - സ്വതന്ത്രമായി വിഹരിക്കുന്ന ആനകളും കടുവകളും

കാട്ടാനകളെ കാണാന്‍ പറ്റിയ സ്ഥലമായ മുത്തങ്ങ വന്യജീവികേന്ദ്രം കര്‍ണ്ണാടകത്തിലെ നാഗര്‍ഹോളെ ദേശീയോദ്യാനത്തിന്റെയും ബന്ദിപ്പൂര്‍ കടുവസങ്കേതത്തിന്റെയും തമിഴ്‌നാട്ടിലെ മുതുമലയുടെയും സംരക്ഷിതമേഖലയോടു ചേര്‍ന്നാണ്‌ കിടക്കുന്നത്‌. 345 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള മുത്തങ്ങ വന്യജീവി കേന്ദ്രം പ്രോജക്ട്‌ എലിഫന്റിനു കീഴിലാണ്‌. 

ആനകള്‍ ഇവിടെ സൈ്വരമായി വിഹരിക്കുന്നതു കാണാം. കടുവകളെ കണ്ടുമുട്ടന്നതും സാധാരണയാണ്‌. പല ഇനം മാനുകള്‍, കുരങ്ങുകള്‍, പക്ഷികള്‍ തുടങ്ങിയവ മുത്തങ്ങയില്‍ ധാരാളമുണ്ട്‌. ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ്‌ സംവിധാനം ചെയ്‌തിട്ടുണ്ട്‌. 

എത്തേണ്ട വിധം - 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്‌ 97 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കോഴിക്കോട്‌, സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന്‌ 120 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.