ഏഴരപ്പൊന്നാന എഴുന്നള്ളത്ത്‌


വേദി : ശ്രീമഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍, കോട്ടയം ജില്ല

ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തിലെ മുഖ്യസവിശേഷതയാണ്‌ ഏഴരപ്പൊന്നാന എഴുന്നള്ളത്ത്‌. സ്വര്‍ണത്തിലുള്ള ഗജശില്‌പങ്ങള്‍ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്‌. ഏഴ്‌ ആനകള്‍ക്ക്‌ രണ്ടടിയും ഒരാനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ആ എട്ടാമത്തെ ആനയെയാണ്‌ 'അര'യെന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഉത്സവത്തിന്റെ എട്ടാംനാളാണ്‌ ഏഴരപ്പൊന്നാന എഴുന്നള്ളത്ത്‌. തിരുവിതാംകൂര്‍ മഹാരാജാവ്‌ മാര്‍ത്താണ്ഡവര്‍മയാണ്‌ ക്ഷേത്രത്തിന്‌ ആനകള്‍ കാഴ്‌ചവച്ചത്‌. പത്തു ദിവസത്തെ ഉത്സവം മേളങ്ങള്‍ക്കും കലാപരിപാടികള്‍ക്കും പ്രസിദ്ധമാണ്‌.
എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഏറ്റുമാനൂര്‍, 3 കി. മീ.
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 64 കി. മീ.[[F012]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.