ആറ്റുകാല്‍ പൊങ്കാല


വേദി : ഭഗവതീക്ഷേത്രം, ആറ്റുകാല്‍, തിരുവനന്തപുരം.

കേരളത്തിന്റെ തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല സ്‌ത്രീകള്‍ക്കു മാത്രമുള്ളതാണ്‌. സ്‌ത്രീകള്‍ മാത്രം പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ മേളയാണിതെന്ന്‌ ഗിന്നസ്‌ ബുക്ക്‌ (The Guinness Book of World Records)സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്ര സന്നിധിയില്‍ ഭക്തി പുരസ്സരം അടുപ്പുകൂട്ടി പുത്തന്‍ കലത്തില്‍ പായസം തയ്യാറാക്കി ദേവിക്കു നിവേദിക്കുന്നതാണ്‌ 'പൊങ്കാല'. 

ഉത്സവത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെങ്കിലും സമാപനദിവസത്തെ പൊങ്കാലയില്‍ സ്‌ത്രീകള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ലക്ഷക്കണക്കിനു സ്‌ത്രീകള്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തുന്നു. ക്ഷേത്ര പരിസരത്തു നിന്ന്‌ കിലോ മീറ്ററുകള്‍ അകലെ വരെ പൊങ്കാലയടുപ്പുകള്‍ നിറയും. രണ്ടു ദിവസം മുമ്പേ തന്നെ എത്തി അടുപ്പുകള്‍ തയ്യാറാക്കി കാത്തിരിക്കുന്ന നൂറുകണക്കിനു ഭക്തകളെ കാണാനാവും. പൊങ്കാല ദിവസം നഗരം മുഴുവന്‍ എരിയുന്ന അടുപ്പുകളുടെ അരങ്ങായിത്തീരും. വിദേശികള്‍ പോലും ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കാറുണ്ട്‌. ദരിദ്രരും ധനികരും പ്രശസ്‌തരും താരങ്ങളുമെല്ലാം ഒരു വ്യത്യാസവും കൂടാതെ പൊങ്കാലയിടുന്നു. ഒരു കലത്തില്‍ മുതല്‍ 101 കലത്തില്‍ വരെ പൊങ്കാലയിടുന്നവരുണ്ട്‌. 

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍, 2 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 7 കി. മീ.[[F010]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.