കാപ്പുകാട്‌കാടിന്റെ വൈവിധ്യങ്ങള്‍ കാണാന്‍ നടന്നും വാഹനങ്ങളിലും സാഹസികമായി സഞ്ചരിച്ചതാവാം നിങ്ങളുടെ ശീലം. എന്നാല്‍ ആയാത്ര ആനപ്പുറത്തായാലോ? വന്യജീവി വകുപ്പും കോട്ടൂര്‍ ഇക്കോ-ഡവലപ്‌മെന്റ്‌ കമ്മിറ്റിയും ചേര്‍ന്ന്‌ കാപ്പുകാട്ട്‌ അതിനുള്ള അവസരമൊരുക്കുന്നു. തിരുവനന്തപുരത്തു നിന്ന്‌ 18 കി. മീ. അകലെയുള്ള കാട്ടാക്കടയ്‌ക്ക്‌ അടുത്താണ്‌ കാപ്പുകാട്‌. ഇവിടത്തെ ബോട്ട്‌ ലാന്‍ഡിങ്ങ്‌ പോയിന്റില്‍ നിന്നാണ്‌ ആനപ്പുറത്തുള്ള യാത്രയക്ക്‌ു തുടക്കം. അഗസ്‌ത്യവനമേഖലയില്‍ നടത്തുന്ന അരമണിക്കൂര്‍ യാത്ര പ്രകൃതിസ്‌നേഹികള്‍ക്കും സഞ്ചാര പ്രിയര്‍ക്കും അവിസ്‌മരണീയമായിരിക്കും. കാപ്പുകാട്ടുനിന്നു തുടങ്ങുന്ന യാത്ര കൊടുംകാട്ടിലൂടെ ഇരവുപാറവഴി കാപ്പുകാട്ട്‌ തിരിച്ചെത്തുന്നു. കാപ്പുകാട്ടെ ട്രൈബല്‍ ഇക്കോ ഡവലപ്‌മെന്റ്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ യാത്രയ്‌ക്ക്‌ 100 രൂപയാണ്‌ നിരക്ക്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.