കല്ലാര്‍പ്രശസ്‌ത മലയോര സുഖവാസകേന്ദ്രമായ പൊന്മുടിയിലേക്കുള്ള വഴിയിലാണ്‌ കല്ലാര്‍. കല്ലാര്‍ നദിയില്‍ നിന്നാണ്‌ സ്ഥലത്തിന്‌ ആ പേരുകിട്ടിയത്‌. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതാണ്‌ കല്ലാര്‍ നദി. തിരുവനന്തപുരത്തു നിന്ന്‌ 50 കി. മീ. അകലെയുള്ള കല്ലാര്‍ വിനോദസഞ്ചാരികള്‍ക്കും ഉല്ലാസയാത്രക്കാര്‍ക്കും പ്രിയപ്പെട്ട കേന്ദ്രമാണ്‌. സമീപത്തു തന്നെ കാടിനുള്ളിലായുള്ള ഗോള്‍ഡന്‍ വാലിയും മീന്‍ മുട്ടിവെള്ളച്ചാട്ടവുമാണ്‌ കല്ലാറിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. പ്രധാന റോഡിനു വളരെ അടുത്താണ്‌ ഗോള്‍ഡന്‍ വാലി. കല്ലാറിലെ തണുത്ത സ്‌ഫടിക ശുദ്ധമായ വെള്ളത്തില്‍ കുളിക്കാന്‍ ഇവിടെ അവസരമുണ്ട്‌. പാറകളിലൂടെ ഒഴുകുന്ന കല്ലാര്‍ ഗോള്‍ഡന്‍വാലിയില്‍ ഒട്ടേറെ ചെറു ജലാശയങ്ങള്‍ തീര്‍ക്കുന്നു.

കല്ലാര്‍ പാലത്തിനരികില്‍ നിന്ന്‌ വലത്തേക്കുള്ള ചെറുപാതയിലൂടെ നടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ എത്താം. ഈ യാത്രയില്‍ ഒട്ടേറെ ചിത്രശലഭങ്ങളും പല ജാതി പക്ഷികളും കാഴ്‌ചയില്‍പ്പെടും. ഇവിടത്തെ കാട്ടില്‍ മഴക്കാലത്ത്‌ അട്ടകളുടെ ശല്യമുണ്ടാകും. കല്ലാര്‍ വനസംരക്ഷണസമിതി വനയാത്രക്കുള്ള ഗൈഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ്‌ സംരക്ഷണസമിതി രൂപവത്‌കരിച്ചിട്ടുള്ളത്‌.

കല്ലാര്‍ സന്ദര്‍ശകര്‍ക്ക്‌ ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. വിശ്രമത്തിനും വിരുന്നുകള്‍ നടത്താനുമുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുന്നു. ഭക്ഷണശാല, ടോയ്‌ലറ്റ്‌, ചെയ്‌ഞ്ചിങ്‌ റൂം, വനവിഭവ വില്‌പനശാല, ടെലിഫോണ്‍ ബൂത്തുകള്‍, കാര്‍ പാര്‍ക്കിങ്‌ സ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട്‌.

എത്തേണ്ട വിധം 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 61 കി. മീ.
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 67 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.