ഉത്തരംകയം


അഗസ്‌ത്യമലനിരകളുടെ പാര്‍ശ്വത്തില്‍ നെയ്യാര്‍വനമേഖലയിലാണ്‌ ഉത്തരംകയം. ഔഷധസസ്യങ്ങള്‍ നിറഞ്ഞ കാടും പക്ഷിവൈവിധ്യവും നിറഞ്ഞ ചെറുഭൂപ്രദേശമാണിത്‌. കേരളസര്‍ക്കാരിന്റെ വനം വന്യജീവി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഉത്തരംകയത്തില്‍ മരങ്ങള്‍ക്കു മുകളിലുള്ള ഏറുമാടങ്ങളില്‍ താമസിക്കാന്‍ സൗകര്യമുണ്ട്‌.

നെയ്യാര്‍ ജലസംഭരണിയിലൂടെ ബോട്ടില്‍ യാത്രചെയ്‌ത്‌ കൊമ്പയിലെത്തി അവിടെ നിന്ന്‌ രണ്ടു കിലോമീറ്റര്‍ നടന്നാല്‍ ഉത്തരംകയമായി. കൊടുംകാട്ടിലൂടെയാണ്‌ ഈ യാത്ര. ഉത്തരംകയത്തിന്‌ രണ്ടു കിലോമീറ്റര്‍ അകലെയാണ്‌ മീന്‍മുട്ടി വെള്ളച്ചാട്ടം. വല്ലിയാര്‍, മുല്ലയാര്‍, നെയ്യാര്‍ എന്നിവയുടെ ഉദ്‌ഭവസ്ഥാനമാണിവിടം. ഉത്തരം കയത്തിലേക്ക്‌ വനം വകുപ്പിന്റെ യാത്രാപാക്കേജുകളുണ്ട്‌.

ബന്ധപ്പെടേണ്ട വിലാസം :
The Assistant Wildlife Warden
Neyyar P.O., Thiruvananthapuram
Tele : 00 91 471 2272182

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 32 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 38 കി. മീ.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.