ഇന്ത്യന്‍ സ്‌കൂള്‍ ഓഫ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌സ്ഥലം : വഴുതക്കാട്‌, നഗരഹൃദയത്തില്‍

ഭാരതസര്‍ക്കാരും കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും അംഗീകരിച്ചിട്ടുള്ള കളരിപ്പയറ്റ്‌ പരിശീലനകേന്ദ്രമാണ്‌ 1983-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ്‌ മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ (ISMA). ശ്രീ.ബാലചന്ദ്രന്‍ നായര്‍ ആരംഭിച്ച ഈ കേന്ദ്രം കളരിചികിത്സക്കും പ്രസിദ്ധമാണ്‌. ഒരു മൂന്നുനില മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഇസ്‌മ'യില്‍ പരമ്പരാഗതമായ കളരിയുണ്ട്‌. 600 വര്‍ഷം പഴക്കമുള്ള എണ്ണത്തോണിയാണ്‌ ഉഴിച്ചിലിനായി ഇവിടെ ഉപയോഗിക്കുന്നത്‌. ധ്യാനകേന്ദ്രവും ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്ന റൂഫ്‌ഗാര്‍ഡനുമാണ്‌ ഇസ്‌മയുടെ മറ്റു സവിശേഷതകള്‍. അതിഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ലളിതമായ താമസസൗകര്യവും ഭക്ഷണവും ഇവിടെ ലഭിക്കും. ഒട്ടേറെ താളിയോല ഗ്രന്ഥങ്ങള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 2 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 8 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.