തുഞ്ചന്‍ പറമ്പ്‌, തിരൂര്‍



മലപ്പുറത്തു നിന്ന്‌ 32 കിലോമീറ്റര്‍ അകലെയുള്ള തിരൂരിലാണ്‌ മലയാള ഭാഷയുടെ പിതാവെന്ന്‌ ആദരപൂര്‍വം വിളിക്കപ്പെടുന്ന തുഞ്ചത്ത്‌ എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചന്‍ പറമ്പ്‌. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഗവേഷണപഠനങ്ങളുടെയും കേന്ദ്രമായി ഇവിടം പരിരക്ഷിച്ചിരിക്കുന്നു. വിജയദശമിദിനത്തില്‍ നൂറുകണക്കിനു കുഞ്ഞുങ്ങളാണ്‌ ഇവിടെ ആദ്യാക്ഷരം കുറിക്കുന്നത്‌. എഴുത്തച്ഛന്റെ കാലം തൊട്ടു തന്നെ ഉണ്ടായിരുന്നതെന്നു കരുതുന്ന കാഞ്ഞിരമരം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കൈയെഴുത്തു പ്രതികളുടെ ലൈബ്രറി, സരസ്വതീ മണ്ഡപം, ഓഡിറ്റോറിയം, എഴുത്തുകാര്‍ക്കു താമസിക്കാനുള്ള കോട്ടേജുകള്‍ എന്നിവയും ഈ സ്‌മാരകത്തിലുണ്ട്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരൂര്‍ 1 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കോഴിക്കോട്‌ 30 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.