രവികരുണാകരന്‍ സ്‌മാരക മ്യൂസിയം


പുരാവസ്‌തു ഗവേഷകനും സമ്പാദകനും കലോപാസകനും സര്‍വോപരി ആലപ്പുഴയിലെ കയര്‍വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ നിസ്‌തുല സംഭാവനകള്‍ നല്‍കിയ വ്യക്തിയുമായ രവികരുണാകരന്റെ ഓര്‍മ്മയ്‌ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സ്ഥാപിച്ച മ്യൂസിയമാണിത്‌. രവികരുണാകരന്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ശേഖരിച്ച അമൂല്യമായ ചിത്രങ്ങളും പുരാവസ്‌തുക്കളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ആലപ്പുഴയില്‍, ദേശീയ പാത 47-ല്‍ 'പവര്‍ഹൗസ്‌ ബ്രിഡ്‌ജി'നരികിലാണ്‌ ഈ മ്യൂസിയം.

ആനക്കൊമ്പിലും ക്രിസ്റ്റലിയും ലോഹങ്ങളിലുമൊക്കെ പണിത അപൂര്‍വ സുന്ദരമായ ശില്‍പ്പങ്ങള്‍, ചുമര്‍ച്ചിത്രങ്ങള്‍, തഞ്ചാവൂര്‍ ചിത്രങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശനത്തിനുണ്ട്‌. മ്യൂസിയത്തിലെ 'കേരള മുറി'യില്‍ പുരാതന കേരളത്തിലെ സാധനങ്ങള്‍ കാണാം. രവികരുണാകരന്റെ അച്ഛന്‍ ഉപയോഗിച്ചിരുന്ന 1946 മോഡല്‍ 'ബ്യൂക്ക്‌ സൂപ്പര്‍' ബൈക്കാണ്‌ മറ്റൊരു ആകര്‍ഷണം.

വിലാസം :
രവികരുണാകരന്‍ മെമ്മോറിയല്‍ മ്യൂസിയം
XIII / 990 A, N. H. 47
പവര്‍ഹൗസ്‌ ബ്രിഡ്‌ജിനരികില്‍
ആലപ്പുഴ 688012
ഫോണ്‍ - 0477 2242923
വെബ്‌സൈറ്റ്‌ : www.rkkmuseum.com
ഇ-മെയില്‍ : info@rkkmuseum.com

സന്ദര്‍ശന സമയം - രാവിലെ 9 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 2 മണി വരെ (തിങ്കളാഴ്‌ചയും പൊതു അവധി ദിവസങ്ങളും അവധി)

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ -
 ആലപ്പുഴ 3 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 75 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.