ബേക്കല്‍കോട്ട, ബീച്ച്‌



സ്ഥലം : കാസര്‍ഗോഡ്‌ നിന്ന്‌ 16 കി. മീ. തെക്ക്‌
കേരളത്തിലെ ഏറ്റവും പ്രമുഖമായ കോട്ടകളില്‍ ഒന്നാണ്‌ ബേക്കലിലേത്‌. നിരവധി മലയാളം, തമിഴ്‌, ബോളിവുഡ്‌ സിനിമകളുടെ ഷൂട്ടിങ്ങ്‌ ലൊക്കേഷനായ ബേക്കല്‍ കോട്ടയില്‍ നിന്ന്‌ കടലിന്റെ അപാര നീലിമയിലേക്ക്‌ നോക്കി നില്‍ക്കുക അവിസ്‌മരണീയമായൊരു അനുഭൂതിയാണ്‌. ബേക്കല്‍കോട്ട, ബേക്കല്‍ തീരം അനുബന്ധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവയുടെ വികസനത്തിനായി കേരള സര്‍ക്കാര്‍ ബേക്കല്‍ റിസോര്‍ട്ട്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (ബി. ആര്‍. ഡി. സി.) രൂപവത്‌കരിച്ചിട്ടുണ്ട്‌. ബേക്കല്‍ തീരത്തില്‍ സൗന്ദര്യവത്‌കരണ പരിപാടികള്‍ക്ക്‌ തുടക്കമിട്ടിട്ടുണ്ട്‌. രണ്ട്‌ തെയ്യം ശില്‍പ്പങ്ങള്‍, ചുമര്‍ച്ചിത്രങ്ങള്‍, ശിലോദ്യാനം എന്നിവ ഈ പദ്ധതിയില്‍പ്പെടുന്നു. 

പാര്‍ക്കിങ്‌ - തീരത്തിനരികില്‍ 7000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ പാര്‍ക്കിങ്‌ സ്ഥലം ലഭ്യമാണ്‌. 
വിശ്രമം - ഏറുമാടങ്ങളും ഡോര്‍മറ്ററിയും ലഭ്യമാണ്‌. 
കുട്ടികളുടെ പാര്‍ക്ക്‌ - 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആഹ്ലാദിക്കാന്‍ പറ്റിയയിടമാണ്‌ ഇത്‌. 

ബേക്കല്‍ തീരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലേയ്‌ക്ക്‌ പ്രവേശിക്കാന്‍ ഒരു രൂപയാണ്‌ നിരക്ക്‌. തുച്ഛമായ പാര്‍ക്കിങ്‌ ഫീസും സന്ദര്‍ശകരില്‍ നിന്ന്‌ ഈടാക്കുന്നു. 11 ഏക്കര്‍ ഭൂമിയില്‍ വാട്ടര്‍ തീം പാര്‍ക്ക്‌ പണിയാനും ബി.ആര്‍.ഡി.സി. ആലോചിച്ച്‌ വരുന്നു. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കാസര്‍ഗോഡ്‌
സമീപസ്ഥ വിമാനത്താവളം - മംഗലാപുരം 50 കി. മീ. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം,

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.