╰» נєвιη k.j |
Thursday, September 22, 2011 |
|
ചന്ദ്രഗിരിപ്പുഴയുടെ തീരത്തുള്ള ഈ ഗ്രാമത്തില്‍ 17-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഒരു കോട്ടയുണ്ട്. കോട്ടയില്‍ കയറിയാല്‍ പുഴയുടേയും അറബിക്കടലിന്റേയും ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍ കാണാം. സൂര്യാസ്തമയം കാണാനും പറ്റിയ സ്ഥലമാണിത്. ചന്ദ്രഗിരിക്കരികെയുള്ള കിഴൂര്‍ ക്ഷേത്രത്തിലെ പാട്ടുത്സവം പ്രശസ്തമാണ്. ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്പ്പറേഷന് ചന്ദ്രഗിരിപ്പുഴയില്‍ ബോട്ടിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
എത്തേണ്ട വിധം
കാസര്‍ഗോഡ് ടൗണില്‍ നിന്ന് വളരെയടുത്ത്
സമീപസ്ഥ റെയില്വേസ്റ്റേഷന് - കാസര്‍ഗോഡ്
സമീപസ്ഥ വിമാനത്താവളം - മംഗലാപുരം 50 കി.മീ.
|
|
0 അഭിപ്രായ(ങ്ങള്):
Post a Comment