സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്‌


കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വിനോദസഞ്ചാര വകുപ്പ്‌ പ്രവര്‍ത്തിക്കുന്നു. ഈ മേഖലയുടെ വികസനത്തിനായുള്ള പ്രചരണപരിപാടികള്‍, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയാണ്‌ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടും സാംസ്‌കാരിക പൈതൃകം സംരക്ഷിച്ച്‌ കൊണ്ടുമുള്ള 'ഉത്തരവാദിത്തവിനോദസഞ്ചാര വികസനം' എന്ന സമീപനമാണ്‌ വകുപ്പിന്റേത്‌. 

വിനോദ സഞ്ചാര വികസന മേഖലയില്‍ കേരളം സ്‌തുത്യര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്‌. നിരവധി ദേശീയവും, അന്തര്‍ദ്ദേശീയവുമായ പുരസ്‌കാരങ്ങളും സംസ്ഥാനത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 

വേള്‍ഡ്‌ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കൗണ്‍സില്‍ (WTTC) 2002-ല്‍ പ്രസിദ്ധീകരിച്ച 'ടൂറിസം സാറ്റലൈറ്റ്‌ അക്കൗണ്ട്‌' (TSA) പ്രകാരം ആഗോള തലത്തില്‍ അടുത്ത പത്ത്‌ വര്‍ഷത്തിനുള്ളില്‍ സഞ്ചാരികളുടെ വരവിലും വിദേശനാണ്യ വരുമാനത്തിലും ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ പോകുന്ന സ്ഥലം കേരളമാണ്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.