ചിന്നാര്‍ വന്യമൃഗസങ്കേതം


സ്ഥലം : ഇടുക്കി ജില്ലയില്‍ മൂന്നാറില്‍ നിന്ന്‌ 60 കി. മീ.

അപൂര്‍വ്വ സസ്യങ്ങളും ജന്തുക്കളുമടങ്ങിയ കുറ്റിക്കാടാണ്‌ ചിന്നാര്‍. വന്‍വൃക്ഷങ്ങളുണ്ടെങ്കിലും കുറ്റിച്ചെടികള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ്‌ ചിന്നാറില്‍ ഏറെയും. വംശനാശഭീഷണി നേരിടുന്ന ചാരയണ്ണാന്റെ (Giant Grizzled Squirrel of India)അപൂര്‍വ്വം സ്വാഭാവിക ആവാസ വ്യവസ്ഥകളില്‍ ഒന്നുകൂടിയാണിത്‌. ലോകത്തില്‍ തന്നെ ഇവ ഇരുന്നൂറില്‍ അധികമില്ല. കേരളത്തിലെ മറ്റ്‌ വനമേഖലകളെ അപേക്ഷിച്ച്‌, വളരെക്കുറച്ച്‌ മഴ ലഭിക്കുന്ന വനം കൂടിയാണിത്‌. പ്രതിവര്‍ഷം ശരാശരി 48 ദിവസം മാത്രമേ ചിന്നാറില്‍ മഴ പെയ്യാറുള്ളൂ.

ചിന്നാറിന്‌ വളരെ അടുത്ത്‌ സ്ഥിതി ചെയ്യുന്ന ചന്ദനക്കാട്‌ വന്യമൃഗങ്ങളെ നിരീക്ഷിക്കാന്‍ പറ്റിയയിടമാണ്‌. ഈ ചോലക്കാട്ടില്‍ കാട്ടുപോത്തുകളെ കാണാനാകും. കരിമുത്തിയില്‍ നിന്നു ചിന്നാറിലേക്ക്‌ പോകുന്ന വഴിയും ധാരാളം വന്യമൃഗങ്ങളെ കാണാം. ആന, പുള്ളിമാന്‍, ഹനുമാന്‍കുരങ്ങ്‌, മയില്‍ തുടങ്ങിയവ റോഡിനിരുവശത്തും കാണാനാകും.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 190 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 210 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.