ശബരിമലപത്തനംതിട്ട ടൗണില്‍ നിന്ന്‌ 72 കി. മീ.
തിരുവനന്തപുരത്തു നിന്ന്‌ 191 കി. മീ.
കൊച്ചിയില്‍ നിന്ന്‌ 210 കി. മീ.

ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല സഹ്യപര്‍വതനിരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. സമുദ്ര നിരപ്പില്‍ നിന്ന്‌ 914 മീറ്റര്‍ ഉയരത്തിലുള്ള ഇവിടത്തെ അയ്യപ്പ ക്ഷേത്രത്തിലെത്താന്‍ പമ്പയില്‍ നിന്ന്‌ നാലു കിലോമീറ്റര്‍ നടന്നു മലകയറണം. വനത്തിലൂടെ വേറെയും വഴികളുണ്ട്‌. ജാതിമതഭേദമില്ലാതെ ആര്‍ക്കും പ്രവേശിക്കാവുന്ന ഈ ഹിന്ദുക്ഷേത്രത്തില്‍ 10 വയസ്സിനും 50 വയസ്സിനും മധ്യേ പ്രായമുള്ള സ്‌ത്രീകള്‍ക്ക്‌ പ്രവേശന വിലക്കുണ്ട്‌. മാലയിട്ട്‌ വ്രതാനുഷ്‌ഠാനത്തോടെയാണ്‌ ശബരിമല തീര്‍ത്ഥാടനം നടത്തുന്നത്‌.

നവംബര്‍ മുതല്‍ ജനുവരി വരെയാണ്‌ ശബരിമല തീര്‍ത്ഥാടനകാലം. മണ്ഡലപൂജ, മകരവിളക്ക്‌ എന്നിവയാണ്‌ തീര്‍ത്ഥാടനകാലത്തെ രണ്ടു പ്രധാനസംഭവങ്ങള്‍. ഈ കാലത്തും മലയാള മാസങ്ങളുടെ ആദ്യത്തെ അഞ്ചു ദിവസങ്ങളിലും വിഷുവിനും മാത്രമേ ക്ഷേത്രം തുറന്നിരിക്കൂ.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവല്ല 102 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.