വാജീകരണ ചികിത്സ

ആയുര്‍വേദത്തിന്റെ എട്ട്‌ അംഗ(അഷ്ടാംഗങ്ങള്‍)ങ്ങളില്‍ അവസാനത്തേതാണ്‌ വാജീകരണം. ലൈംഗികശേഷി വര്‍ധിപ്പിക്കലാണ്‌ ഇതിന്റെ ലക്ഷ്യം. വാജി എന്നാല്‍ കുതിര. വാജം അഥവാ വേഗം ഉള്ളത്‌ എന്നര്‍ത്ഥം. ആയുര്‍വേദത്തില്‍ വാജത്തിന്‌ ശുക്ലത്തിന്റെ വേഗം എന്ന സാന്ദര്‍ഭികമായ അര്‍ത്ഥമാണു സ്വീകരിക്കേണ്ടതെന്ന്‌ പണ്ഡിതര്‍ പറയുന്നു. കുതിര (വാജി)യെ പ്പോലെ ലൈംഗിക സാമര്‍ത്ഥ്യം പ്രകടിപ്പിക്കാന്‍ പ്രാപ്‌തമാക്കുന്നതാണ്‌ വാജീകരണം. കാളയ്‌ക്കും ആ സാമര്‍ത്ഥ്യമുണ്ടെന്ന സങ്കല്‌പത്തിന്റെ അടിസ്ഥാനത്തില്‍ വാജീകരണത്തെ വൃഷ്യം (വൃഷം എന്നാല്‍ കാള) എന്നും വിളിക്കാറുണ്ട്‌. 

രസായന ചികിത്സയിലെപ്പോലെ വല്ലപ്പോഴുമല്ല വാജീകരണത്തില്‍ ഔഷധം സേവിക്കേണ്ടത്‌. അത്‌ നിത്യേന കഴിക്കണം. ച്യവനപ്രാശം, നാരസിംഹരസായനം തുടങ്ങിയ രസായന ഔഷധങ്ങള്‍ വാജീകരണത്തിലും ഉപയോഗിക്കുന്നു. വാജീകരണത്തിനു വിധേയനാവുന്നതിനു മുമ്പ്‌ ശരീരം ശുദ്ധീകരിക്കാന്‍ തൈലലേപനം, വിയര്‍പ്പിക്കല്‍, വസ്‌തി, വിരേചനം തുടങ്ങിയ കര്‍മങ്ങള്‍ രോഗിയുടെ സ്ഥിതിയനുസരിച്ച്‌ വൈദ്യന്‍ വിധിക്കും.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.